മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് അടുക്കവേ ബിജെപിയുടെ നില പരുങ്ങലിലേക്ക്. രാജിവച്ച 22 കോൺഗ്രസ് എംഎൽഎമാരുടേതടക്കം 24 മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞുടുപ്പ് നടക്കുന്നത്. എന്നാൽ ബിജെപിയിലെ വലിയ വിഭാഗം തെരഞ്ഞുടുപ്പിന് മുമ്പ് പാർട്ടിയുമായി പോരിലാണ്.
കോൺഗ്രസ് വിട്ട് സിന്ധ്യയോടൊപ്പം പുതുതായി പാര്‍ട്ടിയിലേക്ക് വന്നവരെ അംഗീകരിക്കാന്‍ പല ബിജെപി നേതാക്കളും ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് മുന്‍ എംപിയും ബിജെപി നേതാവുമായ പ്രേമചന്ദ ഗഡ്ഡു കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്
ബിജെപിയില്‍ ആഭ്യന്തര പ്രശ്നങ്ങല്‍ രൂക്ഷമാണെന്നും നിരവധി നേതാക്കള്‍ ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നും മുന്‍മുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായ കമല്‍നാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പ്രേമചന്ദയുമായുള്ള ചർച്ചയുമായപ്പോൾ ബിജെപി ആകെ വിരളുകയാണ്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ 6 മുന്‍ എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ഞങ്ങള്‍ക്ക് തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. ഇരുപത് മുതല്‍ 22 സീറ്റില്‍ വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്നും കാലുമാറിയവർക്കും കഷ്ടകാലമാണ്. സിന്ധ്യയുടെ നിലയും പരുങ്ങലിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
