രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഓപ്പറേഷൻ താമരയുമായി ബിജെപി കളത്തിലിറങ്ങിയത്. മധ്യപ്രദേശിൽ പത്ത് എംഎൽഎമാരെയാണ് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയത്. എന്നാൽ ഇതിൽ ആറുപേരെ തിരിച്ചെത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞു.
മധ്യപ്രദേശിലെ പാരയ്ക്ക് മറുപാര നൽകാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ് എന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലാണ് മറുപണി ഒരുങ്ങുന്നത്. 15 ബിജെപി എംഎല്‍എമാര്‍ കൂറുമാറാന്‍ തയ്യാറാണെന്നാണ് സഖ്യസർക്കാരിലെ മന്ത്രി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാലും ഏത് നിമിഷവും ബിജെപി മറ്റൊരു ഓപ്പറേഷന്‍ താമരയ്ക്ക് തുനിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. അതിനിടയിലാണ് ബിജെപിക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാര്‍ രംഗത്തെത്തിയത്. മഹാരാഷ്ട്രയില്‍ 15 ബിജെപി എംഎല്‍എമാര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീല്‍ പറഞ്ഞു.
ബിജെപിയിൽ നിന്നും എംഎൽഎമാർ മറുകണ്ടം ചാടുകയാണെങ്കിൽ വലിയ തിരിച്ചടിയാകും അമിത് ഷാക്കും മോദിക്കും ഏൽക്കുക. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ തകർന്നടിഞ്ഞ് നിൽക്കുന്ന ബിജെപിക്ക് തല ഉയർത്താനാകാത്ത സ്ഥിതിയാകും ഉണ്ടാകുക.
