മദ്യശാലകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി; ബാറുകൾ തുറക്കില്ല

ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി.

പാന്‍, ഗുഡ്ക, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. കടയില്‍ സാധനം വാങ്ങാനെത്തുന്ന ആളുകള്‍ തമ്മില്‍ ആറടി അകലം വേണം. ഒരുസമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. എന്നാൽ ബാറുകൾ തുറക്കാൻ അനുമതിയില്ല. പൊതുസ്ഥലത്ത് മദ്യപാനം അനുവദനീയമല്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

പഞ്ചാബും കേരളവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വരുമാന നഷ്ടം ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.

Vinkmag ad

Read Previous

ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗം ഭേദമായി;

Read Next

ഏവരെയും ഞെട്ടിച്ച് കിം പൊതുവേദിയിൽ; ഫാക്ടറി ഉദ്ഘാടനത്തിൻ്റെ ഫോട്ടോ പുറത്ത്

Leave a Reply

Most Popular