മദ്യവില്‍പ്പനയ്ക്കായി സര്‍ക്കാര്‍ പുറത്തിറക്കുനമെന്ന പറഞ്ഞ ആപ്പ് വൈകുന്നത് നിര്‍മ്മാണം നടത്തുന്ന കമ്പനിയുടെ പരിചയക്കുറവ് മൂലമെന്ന് ആരോപണം. ദിവസവും ലക്ഷകണക്കിന് പേര്‍ കൈകാര്യം ചെയ്യുന്ന ആപ്പ് തയ്യാറാക്കിയത് അതിന്റെ യാതൊരുവിധി സംവിധാനങ്ങളോ സുരക്ഷിതത്വമോ ഇല്ലാതെയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മദ്യം വാങ്ങാന്‍ വെര്‍ച്ച്വല്‍ ക്യൂ ആപ്പായ ‘ബെവ്ക്യൂ’ തയ്യാറാക്കുന്ന കമ്പനി സെക്യൂരിറ്റി ടെസ്റ്റില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. ആപ്പ് ഇനിയും പ്ലേ സ്റ്റോറില്‍ എത്താത്തത് അധികൃതര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. സെക്യൂരിറ്റി ലോഡ് ടെസ്റ്റിങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ മാത്രമേ പ്ലേ സ്റ്റോറില്‍ ആപ്പ് സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഡാറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച പത്ത് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്പനിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ആപ്പ് നിര്‍മ്മിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയെ തെരഞ്ഞെടുത്തതില്‍ അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. ഓപ്പണ്‍ വെബ് ആപ്ലിക്കേഷന്‍ സെക്യൂരിറ്റി പ്രൊജക്ടിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ആപ്പിന്റെ സെക്യൂരിറ്റി ഓഡിറ്റ് ചെയ്യുന്നത്.
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ബെവ്ക്യൂ ആപ്പ് വഴി മദ്യം വിതരണം ചെയ്യുമെന്ന് അറിയിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച മദ്യശാലകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നീട്ടിവെക്കുകയായിരുന്നു. 7 ലക്ഷം പേരാണ് സാധാരണ ദിവസങ്ങളില്‍ മദ്യശാലകളില്‍ എത്താറുള്ളത് എന്നാണ് കണക്കുള്‍ സൂചിപ്പിക്കുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് 10.5 ലക്ഷവും ആകാറുണ്ട്.
സ്റ്റാര്‍ട്ടപ്പ് മിഷന്റെ ടെന്‍ഡറില്‍ 29 കമ്പനികള്‍ പങ്കെടുത്തിരുന്നു. കമ്പനിയുടെ സാങ്കേതിക റിപ്പോര്‍ട്ട് മറ്റുള്ളവരില്‍ നിന്നും മികച്ചു നില്‍ക്കുന്നതായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സാങ്കേതിക തകരാറുകള്‍ ഒഴിവാക്കാന്‍ വ്യത്യസ്ത പരിശോധനകള്‍ നടക്കുന്നതിനാലാണ് ആപ്പ് ജനങ്ങളിലെത്താന്‍ വൈകുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം.
ആപ്പ് ഈ ആഴ്ച ഉണ്ടാകില്ലെന്നാണ് സൂചന. ആപ്പിന്റെ പേര് ഇതിനകം പുറത്ത് വന്ന സ്ഥിതിക്ക് പുതിയ പേരിനെക്കുറിച്ചും സ്റ്റാര്‍ട്ടപ്പ് കമ്പനി ആലോചിക്കുന്നുണ്ട്. പുറത്തിറക്കുന്ന തിയതിയും ഇപ്പോള്‍ പുറത്ത് വിടരുതെന്നും കമ്പിനിയോട് ബിവറേജസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ ടോക്കണിനുള്ള ആപ്പില്‍ മൂന്നാംഘട്ട സുരക്ഷാപരിശോധന നടക്കുകയാണ്. ബെവ് ക്യൂ എന്ന പേര് ഇതിനകം പുറത്ത് വന്നതില്‍ ആശങ്കയിലാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫെയര്‍കോള്‍ ടെക്നോളജിസ്. ഇതേ പേരില്‍ പ്ലേ സ്റ്റോറില്‍ ആരെങ്കിലും മറ്റൊരാപ്പ് അപ്ലോഡ് ചെയ്താല്‍ ബുദ്ധിമുട്ടാകും. ഈ പേരില്‍ മറ്റൊരു ആപ്പ് അപ്ലോഡ് ചെയ്തോയെന്ന് പരിശോധിക്കുന്നുണ്ട്.
