മതം രേഖപ്പെടുത്തിയില്ല സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു; അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി

മതമില്ലെന്ന് രേഖപ്പെടുത്തിയതിനാല്‍ ഒന്നാം ക്ലാസ്സിലേക്ക് സ്‌കൂള്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചതായി പരാതി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിനെതിരെയാണ് രക്ഷിതാക്കളുടെ ആരോപണം. സ്‌കൂള്‍ പ്രവേശനത്തിന് മതം രേഖപ്പെടുത്തേണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍ മാനേജ്‌മെന്റിന്റെ ഈ നിലപാട് വിവാദമാവുകയാണ്. കുട്ടിയുടെ പിതാവ് നസീം പരാതിയുമായി രംഗത്തുവന്നതോടെ പ്രവേശനം നല്‍കാമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കിയെങ്കിലും ഇനി പ്രവേശനം വേണ്ടെന്നാണ് രക്ഷിതാക്കളുടെ നിലപാട്.

നസീമും ഭാര്യ ധന്യയും മകനെ ഒന്നാംക്ലാസില്‍ പ്രവേശിപ്പിക്കാന്‍ സ്‌കൂളിലെത്തി ഫോം പൂരിപ്പിച്ച് നല്‍കിയപ്പോഴാണ് എല്‍പി വിഭാഗം മേധാവി സിസ്റ്റര്‍ ടെസ്സി തടസം അറിയിച്ചതെന്നാണ് ആക്ഷേപം. പ്രവേശനം നിഷേധിച്ചത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തതോടെ മാനേജ്‌മെന്റുമായി ആലോചിച്ചശേഷം സിസ്റ്റര്‍ വിശദമായ സത്യവാങ്ങ്മൂലം ആവശ്യപ്പെട്ടു. അഡ്മിഷന്‍ വേണമെങ്കില്‍ മതം രേഖപ്പെടുത്തിയ രേഖ വേണമെന്നാണ് സിസ്റ്റര്‍ പറഞ്ഞതെന്ന് നസീം വ്യക്തമാക്കുന്നു. നസീമിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടതായി സ്‌കൂള്‍ അധികൃതരും സമ്മതിച്ചു.

മതം രേഖപ്പെടുത്താത്തതിന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് നിര്‍ദേശിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

Vinkmag ad

Read Previous

അവിനാശി ബസ് അപകടം: ബ്രേക്ക് ചെയ്യാനുള്ള സാവകാശം പോലും ലഭിച്ചില്ല; മരണം 19 ആയി

Read Next

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ജാമ്യ ഹരജിയില്‍ വാദം ഇന്ന്; സാക്ഷിമൊഴികള്‍ കുരുക്കാകും

Leave a Reply

Most Popular