സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചതോടെ ത്രിശങ്കുവിലായ ത്രിപുര ബിജെപി സർക്കാർ പിടിച്ചുനിൽക്കാനുള്ള അവസാന അടവുകളുമായി ഇറങ്ങിയിരിക്കുകയാണ്. സ്ഥിരം നമ്പരുകളായ പണവും അധികാരവും എല്ലാം പുറത്തെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സർക്കാരിനെ അകത്ത് നിന്ന് പിന്തുണച്ചിരുന്ന നാല് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എൻപിപി) എംഎൽഎമാർ തങ്ങളുടെ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. കൂടാതെ അവർ നൽകിയിരുന്ന പിന്തുണ പിൻവലിച്ചതാണ് ബിജെപി സർക്കാരിനെ മുട്ടുകുത്തിച്ചത്.
എന്തുവന്നാലും ബിജെപിക്ക് പിന്തുണ നല്‍കില്ലെന്ന് എന്‍പിപി നിയമസഭാ കക്ഷി നേതാവ് ജയന്ത്കുമാര്‍ വ്യക്തമാക്കി. എന്‍പിപി ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
എന്‍പിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കൊണ്‍റാഡ് സാങ്മയെ സ്വാധീനിച്ച് മണിപ്പൂരിലെ പ്രശ്‌നം പരിഹരിക്കാനാണ് ബിജെപി ഇപ്പോൾ ശ്രമിക്കുന്നത്. സാങ്മയുമായി ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ ചര്‍ച്ച നടത്തി. ശേഷം സാങ്മ തന്റെ പാര്‍ട്ടിയിലെ നാല് എംഎല്‍എമാരെയും കണ്ടു.
എന്നാൽ പിന്തുണ നല്‍കില്ലെന്ന് പാര്‍ട്ടി എംഎല്‍എമാര്‍ വ്യക്തമാക്കിയതോടെ എല്ലാ ശ്രമങ്ങളും വിഫലമായി. എന്നാൽ പണവും മുഖ്യമന്ത്രിയെ മാറ്റുന്നതടക്കമുള്ള പദവ് വാഗ്ദാനങ്ങളുമായി ബിജെപി വിടാതെ കൂടിയിരിക്കുകയാണ്.
അതേസമയം, സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങി. ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച എംഎല്‍എമാരും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി സര്‍ക്കാരിലുണ്ടായിരുന്ന അതേ പദവികള്‍ തങ്ങള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
