മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രാം ഇബോബി സിംങ് മന്ത്രിസഭ രൂപീകരണത്തിനായി അവകാശം ഉന്നയിച്ചു. ബിജെപി സർക്കാരിന് പിന്തുണ നൽകിയിരുന്ന 9 എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റത്തിന് സാധ്യത തെളിഞ്ഞത്.
ബിജപി നേതൃത്വത്തിലുള്ള ബിരേന്‍ സിങ് സര്‍ക്കാര്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. എന്നാല്‍ സര്‍ക്കാര്‍ താഴെ വീഴില്ലെന്നാണ് ബി.ജെ.പിയുടെ അവകാശവാദം മൂന്നു ബിജെപി എംഎൽഎമാർ നിയമസഭാംഗത്വം രാജിവച്ചതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. ഇന്നലെ സഖ്യകക്ഷിയായ എൻപിപിയിലെ 4 അംഗങ്ങളും ഏക തൃണമൂൺ കോൺഗ്രസ് അംഗവും ഒരു സ്വതന്ത്ര അംഗവും മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു.
ഇതോടെ എൻ.ബിരോൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ന്യൂനപക്ഷമായി മാറി. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രാം ഇബോബി സിങ് മന്ത്രിസഭ രൂപീകരണത്തിനായി അവകാശം ഉന്നയിച്ചു. 60 അംഗ നിയമസഭയിൽ ബിജെപി സർക്കാരിന് 23 പേരുടെ പിന്തുണ മാത്രമാണുള്ളത്. നേരത്തെ മണിപ്പുർ ഹൈക്കോടതി കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന 7 എംഎൽഎമാരെ നിയമസഭയിൽ പ്രവേശിക്കുന്നതിൽ നിന്നു വിലക്കിയിരുന്നു. ഇവർക്ക് നാളെ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ സാധിക്കില്ല.
അതിനു മുൻപ് കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന ശ്യാംകുമാർ സിങ്ങിനെ സുപ്രീം കോടതി അയോഗ്യനാക്കിയിരുന്നു. നിലവിലെ കണക്കു പ്രകാരം മണിപ്പുർ നിയമസഭയുടെ അംഗബലം 49 ആണ്. കേവല ഭൂരിപക്ഷത്തിന് 25 പേരുടെ പിന്തുണവേണം. പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള കോൺഗ്രസ് നീക്കത്തിനു 26 എംഎൽഎമാരുടെ പിന്തുണയുണ്ട്. മന്ത്രിസഭ രൂപീകരിക്കാനായാൽ കർണാടകയിലും മധ്യപ്രദേശിലും ബിജെപി നടത്തിയ നാടകത്തിന് തിരിച്ചടിയായി അത് മാറും.
