മണിപ്പൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച അഞ്ച് എം.എല്‍.എ മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ വെച്ച് ബി.ജെ.പി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ സാന്നിദ്ധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
നേരത്തേ അഞ്ച് എം.എല്‍.എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഒക്രാം ഇബോയി സിംഗിന്റെ അനന്തിരവന്‍ ഓക്ര ഹെന്‍ട്രി സിംഗും ഇതില്‍ ഉള്‍പ്പെടുന്നു.
2017 വരെ നീണ്ട കോണ്‍ഗ്രസ് ഭരണം മണിപ്പൂരിന്റെ വികസനത്തെ പിന്നോട്ടടിച്ചു. എന്‍.ഡി.എ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ പാടെ മാറി. ജി.ഡി.പി വളര്‍ച്ച നിരക്കില്‍ അത് പ്രകടമായിട്ടുണ്ട്- ബി.ജെ.പി ദേശീയ സെക്രട്ടറി റാം മാധവ് പറഞ്ഞു.
ബി.ജെ.പി ദേശീയ സെക്രട്ടറി റാം മാധവ്, വൈസ് പ്രസിഡന്റ് ബൈജയന്ത പാണ്ട എന്നിവര്‍ പാര്‍ട്ടിയിലേക്കുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വരവിനെ പിന്തുണച്ചു.
