29 C
Kerala
Saturday, October 24, 2020

ഭൂവിനിയോഗ നിയന്ത്രണം അട്ടിമറിച്ച് പുതിയ ഉത്തരവ്: തട്ടിപ്പുകാര്‍ക്ക് അവസരം

ഇടുക്കി ജില്ലയില്‍ ഭൂവിനിയോഗത്തിനും നിര്‍മാണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തി പുറത്തിറങ്ങിയ പുതിയ ഉത്തരവ് ജനങ്ങളെ കബളിപ്പിക്കാനെന്ന് ആരോപണം. ഓഗസ്റ്റ് 22ന് പുറത്തിറങ്ങിയ ഭൂപതിവ് ചട്ടം ഭേദഗതി ഉത്തരവ് റദ്ദാക്കിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്. എന്നാല്‍ നിരോധന ഉത്തരവിലെ 10 നിര്‍ദേശങ്ങളില്‍ നാലെണ്ണത്തിന് മാത്രമാണ് ഭേഗദതി വരുത്തിയിരിക്കുന്നത്. ഭേദഗതി ഉത്തരവനുസരിച്ച് നിരോധനം ഇടുക്കി ജില്ലയില്‍ മാത്രമായി ഒതുങ്ങും.

1964-ലെ ഭൂപതിവു ചട്ടം ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മറികടക്കാന്‍ കഴിയില്ലെന്ന കാര്യം മനഃപൂര്‍വം തമസ്‌കരിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്. ചട്ടപ്രകാരം 15 സെന്റു വരെയുള്ള പട്ടയ ഭൂമിയില്‍ 1500 ചതുരശ്ര അടിയിലേറെ തറ വിസ്തൃതിയുള്ളതും വാണിജ്യാവശ്യത്തിനു ഉപയോഗിക്കുന്നതുമായ കെട്ടിടത്തിന്റെ കൈവശക്കാരന്‍ അത് അവരുടെ ഏക ജീവനോപാധിയാണെന്ന് വ്യക്തമായി തെളിയിക്കുകയാണെങ്കില്‍ അത്തരം സവിശേഷ സാഹചര്യങ്ങള്‍ പ്രത്യേകം പരിശോധിച്ച് ഓരോ കേസിലും പ്രത്യേകം റിപ്പോര്‍ട്ടു തയാറാക്കി നീതിയുക്തമായ തീരുമാനമെടുക്കുന്നതിനായി ഇടുക്കി ജില്ലാ കളക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കണമെന്നാണ് പറയുന്നത്. ഈ നിര്‍ദേശത്തിനാണ് ഭേദഗതി വരുത്തി ഉത്തരവിറങ്ങിയ തീയതി വരെയുള്ള നിര്‍മാണങ്ങള്‍ക്കുമാത്രം ബാധകമാക്കുന്നത് എന്നാക്കിയത്. ഉത്തരവിറങ്ങിയതിനുശേഷം നിര്‍മാണം ഉണ്ടായിട്ടില്ല.

വാഗമണ്‍ ഉള്‍പ്പെടെയുള്ള ഇടുക്കി ജില്ലയിലെ മുഴുവന്‍ കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും പട്ടികയാക്കി ഇടുക്കി ജില്ലാകളക്ടര്‍ റിപ്പോര്‍ട്ടു നല്‍കണമെന്നാണ് ഖണ്ഡിക 6(1)ല്‍ പറഞ്ഞിരുന്നത്. ഇതാണ് ഇടുക്കി ജില്ലയ്ക്കു മാത്രം എന്നാക്കി ഭേദഗതി ചെയ്തത്. ഇതോടെ കോട്ടയം ജില്ലയില്‍ ഉള്‍പ്പെടുന്ന വാഗമണ്ണിന്റെ ഭാഗം നിരോധന ഉത്തരവില്‍നിന്നും പുറത്തായി. രവീന്ദ്രന്‍ പട്ടയങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യജ പട്ടയങ്ങള്‍ കണ്ടെത്തി മൂന്നു മാസത്തിനുള്ളില്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന നിര്‍ദേശവും ഇടുക്കി ജില്ലയില്‍ മാത്രമായി എന്നു ഭേദഗതി വരുത്തി. ഖണ്ഡിക 6(8) ലെ പരാമര്‍ശം ഇടുക്കി ജില്ലയില്‍ എന്നതിനുപകരം കോടതി എന്‍ഒസി നിര്‍ബന്ധമാക്കിയിട്ടുള്ള എട്ടു വില്ലേജുകള്‍ക്കു മാത്രമായും പരിമിതപ്പെടുത്തി.

1964-ലെ പട്ടയ ഭൂമിയില്‍ 1500 ചതുരശ്രയടിക്കു താഴെ തറ വിസ്തീര്‍ണമുള്ള കെട്ടിടം മാത്രമാണുള്ളതെങ്കില്‍ അത് ക്രമവല്‍കരിച്ചു നല്‍കുന്നതാണ്. അപേക്ഷകനോ അപേക്ഷകനെ ആശ്രയിച്ചു കഴിയുന്നവര്‍ക്കോ മറ്റൊരിടത്തും ഭൂമിയില്ലെന്നു തെളിയിക്കുകയും വേണം എന്നതാണ് ഖണ്ഡിക 6(2)ല്‍ പറയുന്നത്. ഈ വ്യവസ്ഥയില്‍ മാറ്റം ഉണ്ടാക്കിയിട്ടില്ല. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മാണം നടത്തിയിരിക്കുന്ന വാണിജ്യ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പട്ടയം റദ്ദുചെയ്ത് ഭൂമിയും നിര്‍മിതികളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി കക്ഷികള്‍ക്കു പാട്ടത്തിനു നല്‍കുമെന്നതിലും ഭേദഗതിയില്ല. ഈ വ്യവസ്ഥനുസരിച്ച് മൂന്നാര്‍, വാഗമണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വമ്പന്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ക്രമവല്‍കരിക്കപ്പെട്ട് ഉടമകള്‍ക്ക് പാട്ടത്തിനു നല്‍കാന്‍ അവസരമാകും.

ഖണ്ഡിക 6 (5) മുന്‍ ഖണ്ഡികയിലെ വ്യവസ്ഥ ഒന്നുകൂടി ഉറപ്പിക്കുന്നതാണ്. 1964-ലെ ഭൂപതിവു ചട്ടപ്രകാരം പട്ടയം ലഭിച്ചിരിക്കുന്ന ഭൂമിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടം നിര്‍മിക്കാന്‍ വ്യവസ്ഥ ഉണ്ടായിട്ടില്ല. 1500 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ (പൊതുആവശ്യം ഉള്‍പ്പെടെ) നിര്‍മിക്കാനുള്ള തടസവും ഭേദഗതി ഉത്തരവില്‍ മാറ്റിയിട്ടില്ലെന്നുമാണ് ആക്ഷേപം.

Latest news

ഉമർ ഖാലിദിന്റേയും ഷർജീൽ ഇമാമിന്റേയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഡൽഹി: പൗരത്വ സമരത്തിന്റെ പേരിൽ ഡൽഹി കലാപക്കേസ് ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത് യുഎപിഎ ചുമത്തി ജയിലിലടച്ചിരിക്കുന്ന വിദ്യാർഥി നേതാവും ആക്​ടിവിസ്റ്റുമായ ഉമർ ഖാലിദ്, ജെഎൻയു പിഎച്ച്ഡി വിദ്യാർഥി ഷാർജീൽ ഇമാം...

വിദ്വേഷം പ്രചരണം: അർണബിന് കുരുക്ക് മുറുകുന്നു; റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ: വിദ്വേഷ പ്രചരണത്തിൽ അർണബിനും റിപ്പബ്ലിക് ടിവിക്കും കുരുക്ക് മുറുക്കി മുംബൈ പൊലീസ്. റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്തു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ചാനലിനെതിരെ ചുമത്തിയിരിക്കുന്നത്.   എക്‌സിക്യൂട്ടീവ് എഡിറ്റര്‍, അവതാരകന്‍, രണ്ട്...

ജനങ്ങളുടെ ജീവിതം വെച്ച് കളിക്കാന്‍ മുതിര്‍ന്നാൽ നിങ്ങളുടെ രാഷ്ട്രീയ ജീവിതകാലം ജനങ്ങള്‍ തീരുമാനിക്കും: ബിജെപിയോട് കമല്‍ ഹാസന്‍

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ആളുകളുടെ ദാരിദ്ര്യം വെച്ച് കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. അവരുടെ ജീവിതം വെച്ച് കളിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നാൽ, നിങ്ങളുടെ...

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവം: ഭാ​ഗ്യലക്ഷ്മിയടക്കമുള്ളവരുടെ അറസ്റ്റ് കോടതി ത‍ടഞ്ഞു

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല- സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ വിജയ് പി നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്ന് പേരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു....

Related news