ഭൂമിക്കടിയില്‍ നിന്ന് ലഭിച്ചത് 12 ലക്ഷം കോടി രൂപ വിലയുള്ള 3000 ടണ്‍ സ്വര്‍ണ്ണം; സ്വര്‍ണ്ണശേഖരം കണ്ടെത്തിയത് ഉത്തര്‍പ്രദേശില്‍

ടണ്‍ കണക്കിന് സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയതിന്റെ ഞെട്ടലിലും ആഹ്‌ളാദത്തിലുമാണ് രാജ്യം !
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലാണ് 3500 ടണ്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയത്. ഏകദേശം 12 ലക്ഷം കോടി മൂല്യം വരുന്ന സ്വര്‍ണ്ണമാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ രണ്ടു പതിറ്റാണ്ടു നീണ്ട അന്വേഷണത്തിനൊടുവിലാണ് നിധികുംഭം വെളിപ്പെട്ടത്. ഇന്ത്യയുടെ നിലവിലെ സ്വര്‍ണ്ണത്തിന്റെ കരുതല്‍ ശേഖരത്തിന്റെ ആറിരട്ടി വരും ഇവിടെ കണ്ടെത്തിയ സ്വര്‍ണ്ണം. 626 ടണ്ണാണ് ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ്ണശേഖരം. സ്വര്‍ണ്ണപ്പാടം ഖനനത്തിനായി പാട്ടത്തിന് നല്‍കാനാണ് ആലോചന. ഇതിനായി വൈകാതെ ലേലനടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ മൈനിങ് ഓഫീസര്‍ കെ.കെ റായ് പറഞ്ഞു. 2005ലാണ് ഇവിടെ സ്വര്‍ണ്ണശേഖരമുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തുന്നത്. ഏഴു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ 2012ല്‍ ശേഖരം ഉണ്ടെന്ന് ഉറപ്പിച്ചു. ഏഴംഗ സംഘത്തിന്റെ നിരന്തര യത്നത്തിന്റെ ഫലമായാണ് 3500 ടണ്‍ വരുന്ന സ്വര്‍ണ്ണം ഉണ്ടെന്ന് കണ്ടെത്താനായത്.

ദുധി തെഹ്സിലിന് കീഴിലുള്ള ഹര്‍ദി, സോന്‍പഹാഡി ഗ്രാമങ്ങളിലാണ് സ്വര്‍ണം കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തെ ഏറ്റവും പിന്നാക്കമായ ജില്ലകളില്‍ ഒന്നാണ് സോന്‍ഭദ്ര. ജാര്‍ഖണ്ഡ്, ബിഹാര്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന സോന്‍ഭദ്ര നക്സല്‍ ബാധിത പ്രദേശം കൂടിയാണ്. സ്വര്‍ണത്തിന് പുറമേ, യുറേനിയം അടക്കമുള്ള ധാതുക്കളുടെ സാദ്ധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.

Vinkmag ad

Read Previous

ഇനി തല്‍ക്കാലം പൗരത്വനിയമം മിണ്ടേണ്ടെന്ന് ആര്‍എസ്എസ്; ബിഹാര്‍ തിരഞ്ഞെടുപ്പ് നേരിടാന്‍ പുതിയ തന്ത്രം !

Read Next

മോദി സർക്കാരിനെ വിമർശിക്കുന്ന പ്രമേയം പാസാക്കി മിസോറാം; ബിജെപി സഖ്യകക്ഷിയുടെ പിന്തുണ കോൺഗ്രസിന്

Leave a Reply

Most Popular