ഭീമാ കൊറേഗാവ് കേസില്‍ ഒരു മലയാളി അദ്ധ്യാപകനെക്കൂടി പ്രതിചേർക്കാൻ ശ്രമം. പ്രഫ. ഹാനി ബാബുവിന് പിന്നാലെ ഡൽഹിയിലെ ഹിന്ദു കോളജ് ഇംഗ്ലീഷ് വിഭാഗത്തിലെ മലയാളി അധ്യാപകനായ പ്രൊഫസർ പി കെ വിജയന് എൻഐഎ നോട്ടിസ് ലഭിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ്.
ലോധി റോഡിലെ എന്‍ഐഎ ആസ്ഥാനത്ത് നാളെ ഹാജരാവണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നേരത്തേ ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനും മലയാളിയുമായ പ്രഫ. ഹാനി ബാബുവിനെ ഇതേ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതിയെന്ന് എന്‍ഐഎ ആരോപിക്കുന്ന റോണാ വില്‍സനുമായി ഹാനി ബാബുവിനു ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.
ഇതിനു ശേഷം ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേനയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരായ ആനന്ദ് തെല്‍തുംബ്ദെ, ഗൗതം നവ്‌ലാഖ, സുധാ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്‌ലിങ്, റോണ വില്‍സണ്‍, വെര്‍ണന്‍ ഗോണ്‍സാല്‍വ്‌സ്, കവി വരവര റാവു എന്നിവരെ നേരത്തേയുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
