ഭര്‍ത്താവുമായി പിണങ്ങിയ യുവതി രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിറ്റു

 

രണ്ടുമാസം പ്രായമായ കുഞ്ഞിനെ നാല്‍പ്പത്തയ്യായ്യിരം രൂപയ്ക്ക് വില്‍പ്പന നടത്തിയ യുവതി പോലിസ് പിടിയിലായി. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന ഹൈദരാബാദ് സ്വദേശിനിയായ 22 കാരി സോയാ ഖാനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

ഹൈദരാബാദ് ഹബീബ് നഗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നവജാത ശിശുവിനെ വീണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞു.മുബൈയിലേക്ക് പോകാന്‍ ആഗ്രഹിച്ച തനിക്ക് കുഞ്ഞ് ഒരു ബാധ്യതയായി മാറുമെന്നതിനാലാണ് വില്‍പന നടത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

ഭര്‍ത്താവ് അബ്ദുല്‍ മുജാഹിദ് ചൊവ്വാഴ്ച ഹബീബ് നഗര്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് യുവതി കുഞ്ഞിനെ വിറ്റ കാര്യം അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആണ്‍കുട്ടിയെ വാങ്ങിയ കുടുംബത്തെയും ഇടനിലക്കാരായവരെയും യുവതിയെയും ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു

Vinkmag ad

Read Previous

ആയുഷ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Read Next

ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച: ഡിഎംകെ നിയമസഭാംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി

Leave a Reply

Most Popular