ഭക്ഷണവും വെള്ളവും പോലുമില്ലാതെ സ്വന്തം നാട്ടിലേയ്ക്ക്; അധികാരികളുടെ കുറ്റകരമായ ഇടപെടലെന്ന് രാഹുൽ ഗാന്ധി

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കഷ്ടത്തിലായത് ഡൽഹിയിലെയും ബോംബെയിലെയും ദിവസവൃത്തിക്കാരായ കുടിയേറ്റ തൊഴിലാളികളാണ്. തൊഴിൽ നഷ്ടപ്പെട്ട ഇവർ കുഞ്ഞുകുട്ടികളുമായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഉത്തരേന്ത്യയിലെ കൊടുചൂടിൽ വീടുകളിലേയ്ക്ക് നടക്കുകയാണ്.

ഇവരുടെ കൂട്ടപാലായനം കാരണം രോഗഭീതിയടക്കം പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. നൂറുകണക്കിന് കിലോമീറ്ററുകൾ ഭക്ഷണമോ വെള്ളമോ ഇല്ലാതെ താണ്ടുക എന്നതാണ് നേരിടുന്ന ഒന്നാമത്തെ ആരോഗ്യപ്രശ്നം. കുട്ടികളും പ്രായമായവരും ഉൾപ്പെടെ ആയിരങ്ങളാണ് സംഘത്തിലുള്ളത്.

അടിയന്തരമായി ഇവരുടെ യാത്രാ പ്രശ്നത്തിൽ അധികൃതർ ഇടപെടണമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. ജനങ്ങളെ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ഇത്തരത്തിൽ സഞ്ചരിക്കാൻ ഇടയാക്കിയത് ഭരണകൂടത്തിൻ്റെ കുറ്റകരമായ ഇടപെടലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

എന്നാൽ ബിജെപി നേതാക്കൾ ഇവരെ കുറ്റപ്പെടുത്തി രംഗത്തെത്തി. ഇവർ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പോകുന്നവരാണെന്നാണ് ബിജെപി എംപി ബൽബീർ പുഞ്ച് പ്രതികരിച്ചത്. എന്നാൽ ഇവരെ വാഹനമയച്ച് നാട്ടിലെക്കിക്കണമെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്നും ആവശ്യം ഉയരുകയാണ്.

Vinkmag ad

Read Previous

ബ്രിട്ടനില്‍ ആറ് ലക്ഷം പേര്‍ക്ക് വൈറസ് ബാധയെന്ന് മുന്നറിയിപ്പ്; എന്ത് ചെയ്യുമെന്നറിയാതെ ബ്രിട്ടന്‍; കാട്ടു തീ പോലെ കൊറോണ യുകെയെയും കീഴടക്കുന്നു

Read Next

അതിർത്തി അടച്ച് കർണാടക സർക്കാരിൻ്റെ ക്രൂരത; മംഗളൂരു സ്വദേശിയുടെ ജീവൻ പൊലിഞ്ഞു

Leave a Reply

Most Popular