ബ്രേക്ക് ദി ചെയിന്‍.. നൂതന സംരഭവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍, വീട്ടിലിരുന്നു പര്‍ച്ചേയ്സ് ചെയ്യാം, കടകളിലെ തിരക്ക് ഒഴിവാക്കാം

ഈ മാസം 15 ആം തീയതി ഏഷ്യാനെറ്റ് ന്യൂസ്അവറില്‍ മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ട്ടാവുമായ ജിജി തോംസണ്‍ പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. കൊറോണ തടയാന്‍ ജനസമ്പര്‍ക്കം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ പുറത്തിറങ്ങുന്നത് വിരളമായാണ്. അവശ്യ സാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയാത്ത ഒരു സാഹചര്യമുണ്ടായാല്‍ അത് മൊത്തം സമ്പത് വ്യവസ്ഥയെ തന്നെ ബാധിക്കും.. അതിനാല്‍ സപ്ലൈകോ അടക്കമുള്ള സ്റ്റോറുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റഫോമിലേക്ക് മാറി സാധനങ്ങള്‍ വീട്ടിലേക്ക് എത്തിച്ചു നല്‍കാന്‍ ഏതെങ്കിലും ഒരു പ്ലാറ്റഫോം ഉപയോഗിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

ഈ ആശയം പ്രാവര്‍ത്തികമാക്കുകയാണ് kleemz എന്ന കമ്പനി. ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇത്തരം ഒരു ബിസിനെസ്സ് ചെയ്യുന്നതിന്റെ സാധ്യതകള്‍ പൂര്‍ത്തികരിച്ചു കൊറോണയെ നേരിടാന്‍ ഉള്ള ബ്രേക്ക് ദി ചെയിന്‍ ദൗത്യത്തില്‍ പങ്കാളികളാവുകയാണ് ഇവര്‍.

ഒരു ടൗണിലുള്ള എല്ലാ തരത്തില്‍ പെട്ട സ്ഥാപനങ്ങളെയും ഒരു പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയും, അവരുടെ പ്രൊഡക്ടുകള്‍ അതിലൂടെ വില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുകയാണ് kleemz. ഏതൊരാള്‍ക്കും ഈ ആപ്ലിക്കേഷന്‍ വഴി ഇഷ്ട്ടമുള്ള ഷോപ്പില്‍ നിന്നും വേണ്ട സാധനങ്ങള്‍ എളുപ്പത്തില്‍ വാങ്ങാന്‍ കഴിയുന്നു.. kleemz ന്റെ ഡെലിവറി ടീം അത് വീട്ടിലെത്തിച്ചു തരുന്നു..

വളരെ ഇന്നൊവേറ്റീവ് ആയിട്ടുള്ള ഈ ബിസിനെസ്സ് ഈ ഒരു കാലഘട്ടത്തിന് മാത്രമല്ല, ഇപ്പോഴത്തെ കൊറോണ കാലം ആവശ്യപ്പെടുന്ന ഒരു ബിസിനെസ്സ് ആണ്..

കോറോണയെ ചെറുക്കാന്‍ ആവശ്യമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി kleemz ന്റെ സേവനങ്ങള്‍ കൂടി പ്രയോജനപ്പെടുത്താമെന്നു മാനേജിംഗ് ഡയരക്ടര്‍ രഞ്ജിത്ത് പറയുന്നുനിലവില്‍ മലപ്പുറത്തും, കണ്ണൂരും, തൃശൂരുമായി ഇരുപതോളം ടൗണുകളില്‍ അവവരുടെ സേവനം നിലനില്‍ക്കുന്നുണ്ട്..

ബിസിനസ് അവസരം

ക്ലീംസുമായി സഹകരിക്കുന്നവര്‍ക്ക് ബിസിനസ് അവസരവും ലഭിക്കും. ഇന്ത്യയിലാകമാനം കുറഞ്ഞത് 1000 പേര്‍ക്കെങ്കിലും സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള അവസരമാണ് സ്ഥാപനം ഒരുക്കുന്നതെന്ന് മാനേജ്‌മെന്റ് കൂട്ടിച്ചേര്‍ത്തു. ക്ലീംസിന്റെ ‘ടൗണ്‍ അഡ്മിന്‍’ എന്ന നിലയില്‍ കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം. ക്ലീംസ് പ്രവര്‍ത്തിക്കുന്നത് ഓരോ ടൗണിലും ഓരോ അഡ്മിനെ നിയമിച്ചുകൊണ്ടാണ്. ഇവര്‍ക്കാവശ്യമുള്ള ട്രെയിനിങ് കമ്പനി നല്‍കും.

ഷോപ്പുകള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും ഉല്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യേണ്ടതും അഡ്മിന്‍ ആണ്. ഡെലിവറി സേവനത്തിനുള്ള ഒരു ടീമിനേയും അവര്‍ക്ക് ലഭിക്കും. ഇത്രയുമായാല്‍ ഒരു മാസത്തിനുള്ളില്‍ ക്ലീംസിന്റെ പ്രവര്‍ത്തനം അവിടെ ആരംഭിക്കും. മൂന്നു മാസത്തിനകം ആ യൂണിറ്റ് ലാഭകരമാകുമെന്ന് മാനേജിങ് ഡയറക്ടര്‍ രഞ്ജിത് ഉറപ്പിച്ചു പറയുന്നു. ഇപ്പോള്‍ ശരാശരി ഒരു ദിവസം 40 ഓര്‍ഡറുകള്‍ ക്ലീംസിന് ലഭിക്കുന്നുണ്ട്. www.kleemz.com എന്ന വെബ്സൈറ്റും ഉണ്ട്.

വെര്‍ച്വല്‍ ഷോപ്

ഏതൊരു കടയുടമയ്ക്ക് വേണമെങ്കിലും ക്ലീംസിലൂടെ വെര്‍ച്വല്‍ ഷോപ് തുറക്കാം. ഉദാഹരണത്തിന് തിരുവനന്തപുരത്തുള്ള ഒരു കടയുടമയ്ക്ക് തൃശ്ശൂരില്‍ ഒരു ഷോപ് തുറക്കണമെങ്കില്‍ സാധാരണ ഗതിയില്‍ വലിയ നിക്ഷേപം ആവശ്യം വരും. വാടക, സ്റ്റോക്ക്, ജീവനക്കാര്‍ തുടങ്ങിയ വന്‍ സജീകരണങ്ങള്‍ ഒരുക്കാന്‍ ചെലവേറും

എന്നാല്‍ ഇവര്‍ക്ക് വെര്‍ച്വല്‍ ഷോപ് ഒരുക്കാന്‍ ഇത്രയധികം പണം ചെലവിടേണ്ടി വരില്ല. ക്ലീംസ് വഴി തൃശ്ശൂര്‍ ടൗണ്‍ സെര്‍ച്ച് ചെയ്യുന്ന ഒരാള്‍ക്ക് നിങ്ങളുടെ വെര്‍ച്വല്‍ ഷോപ്പ് കാണാനും അവിടെനിന്ന് സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യാനും സാധിക്കും. ക്ലീംസിന്റെ പക്കല്‍ ഒരു ചെറിയ ഭാഗം സ്റ്റോക്ക് ഏല്‍പ്പിച്ചാല്‍ മതിയാകും. റൂം ബുക്കിങ്, ടിക്കറ്റ് ബുക്കിങ് തുടങ്ങിയ കൂടുതല്‍ സേവനങ്ങള്‍ ക്ലീംസ് ഉടനെ ആരംഭിക്കുമെന്നും മാനേജ്മെന്റ് പറഞ്ഞു. ജനസമ്പര്‍ക്കം പരമാവധി ഒഴിവാക്കി കൊറോണയെ നമുക്ക് ഒരുമിച്ച് നേരിടാം.

 

Vinkmag ad

Read Previous

ഈ വർഷം പ്രത്യേകതയുള്ളത്; ലക്ഷങ്ങൾ പങ്കെടുക്കുന്ന രാമനവമി ആഘോഷവുമായി അയോധ്യ; കൊവിഡ് 19 ഭീതി അവഗണിച്ച് സംഘപരിവാർ

Read Next

അമൃതാണെന്നു പറഞ്ഞ് ഹോം ഗാർഡിനെ പശുമൂത്രം കുടിപ്പിച്ചു; ബിജെപി നേതാവ് പോലീസ് പിടിയിൽ

Leave a Reply

Most Popular