ബ്രൂക്ക് ബോഡിന്റെ തേയില പൊടിയില്‍ ചത്തപല്ലി !

പ്രമുഖ തേയില നിര്‍മ്മാതാക്കളായ ബ്രൂക്ക്‌ബോഡിന്റെ താജ്മഹല്‍ ചായപ്പൊടിപായ്ക്കറ്റില്‍ ചത്തപല്ലി. കോണ്‍ഗ്രസ് നേതാവായ എന്‍ വേണുഗോപാല്‍ വീട്ടിലേയ്ക്ക് വാങ്ങിയ ചായപ്പൊടി പൊട്ടിച്ചപ്പോഴാണ് ചത്തപലിയെ കണ്ടത്. വീട്ടിലെത്തിയ അതിഥികള്‍ക്കായി ചായതിളപ്പിക്കാനൊരുങ്ങുമ്പോഴാണ് പായ്ക്കറ്റില്‍ പല്ലിയെ കണ്ടെത്തിയത്.

സംഭവം പരാതിയായതോടെ കമ്പനി പ്രതിനിധികളെത്തി മാപ്പ് പറഞ്ഞ്പായ്ക്കറ്റ് തിരിച്ചെടുത്തു. എറണാകുളം പനമ്പിളി നഗറിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് തേയില പായ്ക്കറ്റ് വാങ്ങിയത്. ചത്ത പല്ലിയെ കണ്ട പായ്ക്കറ്റ് തിരിച്ചെടുത്തെങ്കിലും അതേ ബാച്ചിലെ തേയില പായ്ക്കറ്റുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.

Vinkmag ad

Read Previous

നോട്ട് നിരോധനം രാജ്യത്തെ തകര്‍ത്തു; ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അപകടാവസ്ഥയില്‍ സുബ്രഹ്മണ്യന്‍ സ്വമി

Read Next

ക്ഷേത്രത്തിലെത്തിയെ പതിനഞ്ചുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

Leave a Reply

Most Popular