ബ്രിട്ടീഷ് എയര്‍വെയ്സ് ചരിത്രത്തിലാദ്യമായി തിരുവനന്തപുരത്ത് പറന്നിറങ്ങി; യുകെ പൗരന്‍മാരുമായി പറന്നു

സ്വന്തം പൗരന്മാരെ തിരികെക്കൊണ്ടുപോകാന്‍ ബ്രിട്ടീഷ് എയര്‍മ വെയ്സിന്റെ വിമാനം ചരിത്രത്തിലാദ്യമായി കേരളത്തില്‍ ലാന്‍ഡ് ചെയ്തു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കേരളത്തിലെത്തിയ വിമാനം തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലെത്തി യാത്രക്കാരുമായി മടങ്ങി. പ്രവാസികളെ തിരികെക്കൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ത്യ നിസംഗത തുടരുമ്പോഴാണ് സ്വന്തം പൗരന്മാര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബ്രിട്ടന്റെ നടപടി.

കേരളത്തിലും തമിഴ്നാട്ടിലും ചികിത്സയ്ക്കായും വിനോദസഞ്ചാരത്തിനായും എത്തിയവരാണ് ആരോഗ്യവകുപ്പിന്റെ ക്വാറന്റീന്‍ കാലാവധി കഴിഞ്ഞശേഷം വിമാനത്താവളത്തിലെത്തിയത്. വൈകിട്ട് 5.25 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വിമാനം ഏഴരയോടെ 110 യാത്രക്കാരുമായി കൊച്ചിയിലെത്തി. ഇവിടെനിന്ന് 158 പേരെയും കൂട്ടി മൊത്തം 268 യാത്രക്കാരാനാണ് ബഹ്റൈന്‍ വഴി യു.കെയിലേക്ക് പുറപ്പെട്ടത്.

നേരത്തെ മൂന്നാറിലെ റിസോര്‍ട്ടില്‍ നിന്ന് മുങ്ങി വിമാനത്താവളത്തില്‍ പിടിയിലായ ബ്രിയാന്‍ നെയിലും ഭാര്യയും ഈ സംഘത്തില്‍ ഉള്‍പ്പെടും. കേരളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരില്‍ തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ നേരത്തെ സര്‍ക്കാര്‍ ശേഖരിച്ചിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയവരെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക വാഹനങ്ങളില്‍ വിമാനത്താവളത്തിലേക്ക് എത്തിക്കുകയായിരുന്നു. കേരളത്തിലേക്ക് ബ്രിട്ടീഷ് എയര്‍വെയ്സിന് നിലവില്‍ സര്‍വീസലുകളില്ല. ഇതാദ്യമാണ് ഈ റൂട്ടില്‍ ബ്രിട്ടീഷ് എയര്‍വെയ്സിന്റെ ഒരുവിമാനമെത്തുന്നത്.

സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാന്‍ നിലവിലുള്ള എല്ലാ നിയമങ്ങളും മാറ്റിയെഴുതാനും ഇതുവഴിയുണ്ടാകുന്ന അപകടസാധ്യതകളെ നേരിടാനും ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു. വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യാതിരിക്കുമ്പോഴാണ് ബ്രിട്ടന്റെ ഈ നടപടി. പ്രവാസി മലയാളികളെ എത്തിച്ചാല്‍ പരിപാലിക്കാനുള്ള സന്നദ്ധത കേരളം അറിയിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിസംഗത തുടരുകയാണ്.

Vinkmag ad

Read Previous

പീഡനത്തിനിരയാക്കപ്പെട്ട കുട്ടി അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ മൊഴി നല്‍കി, മജിസ്‌ട്രേറ്റിനു മുന്നില്‍ 164നല്‍കി, ഡോക്ടര്‍ക്കു മുന്നില്‍ മൊഴി നല്‍കി…. മൂന്നും ഒരേ മൊഴികള്‍… എന്നിട്ടും ബിജെപി നേതാവ് രക്ഷപ്പെട്ടു ! ശ്രീജ നെയ്യാറ്റിന്‍കരയുടെ കുറിപ്പ്

Read Next

ലോകത്തെ സാധാരണ നിലയിലാക്കാൻ കഴിയുന്നത് ഒന്നേയുള്ളൂ; ഈ വർഷം തന്നെ അത് സംഭവിക്കുമെന്ന് പ്രതീക്ഷ

Leave a Reply

Most Popular