ബ്രസീൽ പൊട്ടിത്തെറിയുടെ വക്കിൽ; ലോക്ക്ഡൗണിനെതിരെ സമരം ചെയ്ത് പ്രസിഡൻ്റ് ബൊൽസൊനാരോ

ബ്രസീലിൽ ലോക്ക് ഡൗണിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കാളിയായി പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ. നിരവധി പേരാണ് ബ്രസീലിലെ ക്വാറന്റൈൻ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒത്തുകൂടിയത്. ബ്രസീലിയൻ കോൺഗ്രസും സുപ്രീംകോടതിയും മിലിട്ടറി ഇടപ്പെട്ട് അടപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

മഹാമാരിയുടെ വ്യാപനം തടയാൻ ഗവർണർമാർ പ്രഖ്യാപിച്ച ലോക്​ഡൗണിനെതിരെയാണ്  പ്രതിഷേധം. വിവിധയിടങ്ങളിലായി സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ മാസ്​കോ മറ്റ്​ സുരക്ഷാ ഉപാധികളോ ധരിക്കാതെ ആയിരങ്ങളാണ്​ അണിചേർന്നത്​. കോവിഡ്​ നിയന്ത്രണങ്ങളുടെ കാര്യത്തിൽ ബ്രസീലിൽ കേന്ദ്രത്തിനും പ്രദേശിക ഭരണകൂടങ്ങൾക്കും രണ്ടഭിപ്രായമാണുള്ളത്. പ്രസിഡൻറ്​ ബൊൽസൊനാരോ ലോക്​ഡൗൺ രീതികളെ എതിർക്കു​മ്പോൾ പ്രാദേശിക ഭരണകൂടങ്ങൾ വലിയ നിയന്ത്രണങ്ങളാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​.

തലസ്ഥാന നഗരമായ ബ്രസീലിയയിലെ സൈനിക ആസ്ഥാനത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് ബൊൽസൊനാരോ പിന്തുണയുമായി എത്തിയത്​.  600ഓളം പേർ പങ്കെടുത്ത റാലിയെ സുരക്ഷാ മുൻകരുതലുകളൊന്നുമില്ലാതെ അഭിസംബോധന ചെയ്​ത ബൊൽസൊനാരോ പ്രസംഗത്തിനിടെ പല തവണയായി ചുമക്കുകയും ചെയ്​തിരുന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ മുന്നോട്ട് വച്ച ഐസൊലേഷൻ രീതികളോടും ലോക്ഡൗൺ നിയന്ത്രണങ്ങളോടും കോൺഗ്രസും സുപ്രീംകോടതിയും അനുകൂല നിലപാടാണ്​ സ്വീകരിച്ചുവരുന്നത്​. ബ്രസീലിയൻ കോൺഗ്രസും സുപ്രീംകോടതിയും സൈന്യം ഇടപ്പെട്ട് അടപ്പിക്കണമെന്നും രാജ്യത്ത്​ പട്ടാള ഭരണം കൊണ്ടുവരണമെന്നുമാണ്​ പ്രതിഷേധക്കാരുടെ ആവശ്യം​.

മാർച്ച്​ പകുതി മുതൽ ബ്രസീലിലെ സംസ്ഥാനങ്ങളിൽ ഗവർണർമാർ പ്രഖ്യാപിച്ച ലോക്​ഡൗൺ വൈറസിനെ തുരത്തുന്നതിനേക്കാൾ ജനങ്ങളുടെ ജീവിതത്തെയും ആരോഗ്യത്തെയുമാണ്​ കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന്​ ബൊൽസൊനാരോ പറഞ്ഞു. അതേസമയം, ഗൗരവമേറിയ സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷാ മുൻകരുതലേതുമില്ലാതെ ഒരുമിച്ചുകൂട്ടിയ പ്രസിഡൻറിന്റെ നടപടിക്കെതിരെ വലിയ വിമർശനമാണ്​ ഉയരുന്നത്​.

നിലവിൽ ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്​ ബ്രസീലിലാണ്​. 39,144 പേർക്ക്​ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഇതുവരെ 2,484 രോഗം ബാധിച്ച്​ മരിച്ചതായാണ്​ കണക്കുകൾ.

Vinkmag ad

Read Previous

സംസ്ഥാനത്ത് ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ; പച്ച, ഓറഞ്ച് ബി സോണുകൾക്കാണ് ഇളവ്

Read Next

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ അതീവ ഗുരുതരാവസ്ഥയിൽ; ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് മസ്തിഷ്‌ക മരണം?

Leave a Reply

Most Popular