ബെംഗളൂരു സംഘർഷം : അസദുദ്ദീൻ ഒവൈസി അപലപിച്ചു

ബെംഗളൂരു സംഘർഷത്തിൽ എഐഎംഐഎം പാര്‍ട്ടി അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി അപലപിച്ചു. ബെംഗളൂരുവിലെ അക്രമവും ആക്ഷേപകരമായ അല്ലെങ്കിൽ കുറ്റകരമായ പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ ഇട്ടതും അതിനെ തുടർന്നുണ്ടായ അക്രമങ്ങളും അപലപനീയമാണ്. അക്രമത്തിൽ ഏർപ്പെടരുതെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നുവെന്നും സമാധാനം ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു നവീൻ എന്നയാൾ മതവിദ്വേഷം വളർത്തുന്ന പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിലേർപ്പെട്ട 110 പേരെയും നവീനെയും പൊലീസ് അറസ്റ്റ് ചെയ്തു.
Vinkmag ad

Read Previous

മാധ്യമ പ്രവർത്തകർക്കെതിരെയുള്ള അധിക്ഷേപം :മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

Read Next

ഭര്‍ത്താവുമായി പിണങ്ങിയ യുവതി രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിറ്റു

Leave a Reply

Most Popular