കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ കൊണ്ട് ഈ രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന അതിഭീകരമായ ദുരവസ്ഥയുടെ വാര്‍ത്തകള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.. മോദിഭരണം ഇന്ത്യന്‍ സമ്പത്ത്‌വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞിരിക്കുന്നു എന്നത് കോവിഡ് വ്യാപനത്തിനോ ലോക്ക്ഡൗണിനോ ശേഷമുള്ള വാര്‍ത്തയല്ല..
മറിച്ച് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മുടെ കണ്‍മുന്‍പിലുള്ള കാഴ്ച്ചയാണ്.. ഇന്നിപ്പോള്‍ ലോക്കഡൗണും മോദിസര്‍ക്കാരിന്റെ ജനദ്രോഹനങ്ങളും ഈ രാജ്യത്തെ ജനങ്ങളെ എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എടുത്തിടുകയാണുണ്ടായത്.. പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയര്‍ത്തിയിട്ട്.. അത് ജനങ്ങള്‍ക്ക് ഗുണം ചെയ്യും എന്ന മോദി തള്ളും കേള്‍ക്കണ്ടി വന്ന ദുരവസ്ഥയാണ് നമുക്കുണ്ടായത്..ഇപ്പോഴിതാ ലോക്ക് ഡൗണ്‍ ഈ രാജ്യത്തെ ജനങ്ങളെ എങ്ങനെ ബാധിച്ചു എന്ന് കണ്ടെത്താി നടത്തിയ സര്‍വേയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.. ഇരുപത്തി നാല് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ സര്‍വേയില്‍ രാജ്യത്തെ 55. 1% ആളുകള്‍ ഭക്ഷണം രണ്ടുനേരം ആക്കി ചുരുക്കിയതായി പറയുന്നു.. .
കുട്ടികളുടെ ആരോഗ്യത്തെയും ജീവിതരീതിയെയും ഈ മാറ്റം വളരെ ദോഷകരമായി ബാധിക്കുന്നതായും സര്‍വേ കണ്ടെത്തിയിട്ടുണ്ട്… 67 ശതമാനത്തോളം ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു… കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുടെയാണ് പല കുടുംബങ്ങളും കടന്നുപോകുന്നത്.. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വിഷന്‍ ഏഷ്യ പസഫിക് എന്‍ജിഒയുടെ ‘അണ്‍മാസ്‌കിങ് ദ ഇംപാക്ട് ഓഫ് കോവിഡ്19 ഓണ്‍ ഏഷ്യാസ് മോസ്റ്റ് വള്‍നറബിള്‍ ചില്‍ഡ്രന്‍’ എന്ന സര്‍വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
കോവിഡ് പ്രതിസന്ധി ഇന്ത്യയിലെ കുട്ടികളുടെ ഭക്ഷണ ലഭ്യത, പോഷകാഹാരം, ആരോഗ്യസംരക്ഷണം, അവശ്യമരുന്നുകള്‍, വൃത്തി, ശുചിത്വ സൗകര്യങ്ങള്‍, കുട്ടികളുടെ സുരക്ഷ തുടങ്ങി എല്ലാവശങ്ങളെയും വളരെ ഗുരുതരമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.കോവിഡിനെ തുടര്‍ന്ന് ഏപ്രില്‍ മുതല്‍ മെയ് പകുതിവരെയുള്ള കാലയളവില്‍ 60 ശതമാനം കുടുംബങ്ങളും കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയിലായത് കൂലിവേല ചെയ്യുന്നവരാണ്. കൂടാതെ ലോക്ഡൗണ്‍ നടപടികളുടെ ഭാഗമായി ഗ്രാമീണനഗര മേഖലകളിലെ ഭൂരിപക്ഷം ആളുകള്‍ക്കും ജീവനോപാധി നഷ്ടപ്പെട്ടുവെന്നും പഠനത്തില്‍ പറയുന്നു. കഴിഞ്ഞ ആഴ്ചകളിലായി 67 ശതമാനം മാതാപിതാക്കള്‍/രക്ഷിതാക്കള്‍ തുടങ്ങിയവര്‍ക്ക് തൊഴില്‍ നഷ്ടവും ശമ്പളം വെട്ടിക്കുറയ്ക്കലും നേരിടേണ്ടി വന്നു.
അതേസമയം ഈ കാലയളവില്‍ 40 ശതമാനം കുട്ടികളും മാനസിക വെല്ലുവിളികള്‍ നേരിട്ടു. കുടുംബങ്ങളിലെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച മാനസിക സമ്മര്‍ദ്ദം മൂലം കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ശാരീരിക പീഡനവും മാനസിക പീഡനവും ഏറ്റുവാങ്ങേണ്ടി വന്നു. കൂടാതെ മഹാമാരി ഏറ്റവും ഗുരുതരമായി ബാധിച്ചത് സ്ത്രീകളെയും കുട്ടികളെയുമാണെന്ന് പഠനത്തില്‍ പറയുന്നു.മറ്റ് ഏഷ്യന്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, കംബോഡിയ, ഇന്തോനേഷ്യ, മംഗോളിയ, മ്യാന്‍മര്‍, നേപ്പാള്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ കൂടുതല്‍ ആഘാതമുണ്ടായ വിഭാഗങ്ങളെ സഹായിക്കുന്നതിനായി ഹ്രസ്വവും ദീര്‍ഘകാലവുമായ ശുപാര്‍ശകള്‍ അവിടങ്ങളിലെ സര്‍ക്കാട് നടപ്പാക്കിയെന്നും പഠനം വിലയിരുത്തുന്നുണ്ട്…
അതായത് ഈ രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ല എന്ന് സാരം.. എക്‌സൈസ് തീരുവ കൂട്ടി പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയര്‍ത്തി ജനങ്ങളുടെ നട്ടെല്ലൊടിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല എന്ന് സാരം… വഴിപാട് തീര്‍ക്കും പോലെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.. എന്നാളത് ഈ രാജ്യത്തെ കാല്‍ ഭാഗം ജനങ്ങളിലേക്ക് പോലും എത്തിയിട്ടില്ല… തീര്‍ത്തും അപര്യാപ്തമായ പാക്കേജ് ആയിരുന്നു അത്.. മോദി തള്ളുകളും ബിജെപിയുടെ പെരുമ്പറ കൊട്ടലും പ്രഹസനങ്ങള്‍ മാത്രമായിരുന്നു എന്ന് തെളിയിക്കുന്ന കണക്കുകള്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതും…
