ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു; മധ്യപ്രദേശിൽ വൈറസ് ഭീതി ഒഴിയുന്നില്ല

ലോക്ക്ഡൗണിന്‌ തൊട്ടുമുമ്പ് കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് കൂറുമാറിയ പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു.

രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരിശോധനാഫലം പുറത്ത് വന്നിരിക്കുകയാണ്. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ സാകേതിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ, ബിജെപി നേതാവ് സംമ്പിത് പത്രയെയും കോവിഡ് ലക്ഷണങ്ങളോടെ ഗുർഗാവോണിലെ ആശുപത്രിയിലാക്കിയിരുന്നു.  എന്നാൽ അദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തു.

അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. പനിയും തൊണ്ടയില്‍ ബുദ്ധിമുട്ടും നേരിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഐസൊലേഷനിലാക്കിയത്. ഫലത്തിനായി കാത്തിരിക്കുകയാണ്.

Vinkmag ad

Read Previous

ഡൽഹി കലാപത്തിൽ കേരളത്തിലെ മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു; ഡൽഹി പോലീസ് നടപടി ബിജെപി നേതാവിൻ്റെ പരാതിയിൽ

Read Next

ലോകത്താകെ കോവിഡ് വ്യാപനം സങ്കീർണ്ണമാകുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Leave a Reply

Most Popular