ബിജെപി നേതാവിന്റെ പീഡന കേസില്‍ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ടോമിന്‍ തച്ചങ്കരി

പാനൂരില്‍ ബി.ജെ.പി നേതാവായ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ സംരക്ഷിക്കാന്‍ പോലിസുകാര്‍ ശ്രമിച്ചുവെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. ബിജെപി നേതാവ് പ്രതിയായ പോക്‌സോ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് ടോമിന്‍ തച്ചങ്കരിയുടെ പ്രതികരണം.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കി ഒരുമാസം കഴിഞ്ഞതിന് ശേഷമാണ് പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാപക വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം മാത്രമായിരുന്നു പോലീസ് ഈ കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായത്.കുട്ടിയെയും കുടുംബത്തെയും നിരന്തരം സ്റ്റേഷനിലും മറ്റും വിളിപ്പിച്ച് പൊലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നു. ഗൈനക്കോളജിസ്റ്റ് വരെ പീഡനം സ്ഥിരീകരിച്ചിട്ടും കുട്ടിയുടെ മാനസിക നിലയില്‍ സംശയം ഉണ്ടെന്ന് പറഞ്ഞ് പൊലീസ് പത്തുവയസ്സുകാരിയെ കോഴിക്കോട് കൊണ്ടുപോയി മനശ്ശാസ്ത്ര വിദഗ്ധരെ കൊണ്ട് മണിക്കൂറുകളോളം പരിശോധിപ്പിക്കുകയും ചെയ്തിരുന്നു

കുട്ടി തന്നെ അധ്യാപകന്റെ ക്രൂരത പറഞ്ഞതോടെ ബന്ധുക്കള്‍ ഉടന്‍ തന്നെ ചൈല്‍ഡ് ലൈനിലും പൊലീസിലും മാര്‍ച്ച് പതിനേഴിന് പരാതി നല്‍കുകയായിരുന്നു. അച്ഛന്‍ മരണപ്പെട്ട കുട്ടിയെ അധ്യാപകന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ കുട്ടിയേയും മാതാവിനേയും കൊന്നുകളയുമെന്നായിരുന്നു പത്മരാജന്റെ ഭീഷണി മുഴക്കിയിരുന്നു. പ്രതിയെ അറസ്റ്റ്‌ചെയ്തതിനുശേഷം കൂടുതല്‍ വെളിപ്പെടുത്തലുമായി കുട്ടിയും മാതാവും മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു.

Vinkmag ad

Read Previous

മാലിന്യ വിമുക്തമായി; ഹുബ്ലി നദിയില്‍ ഡോള്‍ഫിന്‍ തിരിച്ചെത്തി

Read Next

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ യുദ്ധകപ്പലുകളും തയ്യാര്‍

Leave a Reply

Most Popular