ബിജെപി നേതാവിന്റെ പീഡനം; സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സമരമാരംഭിച്ചു.  പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ എസ് പി ഓഫിസിനു മുന്നില്‍ നിരാഹാരസമരം ആരംഭിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലിസെത്തി അറസ്റ്റ് ചെയ്ത് നീക്കി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, നേതാക്കളായ വിനേഷ് ചുള്ളിയാന്‍, കമല്‍ ജിത്ത്, സന്ദീപ് പാണപ്പുഴ, സുധീപ് ജെയിംസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സാമൂഹിക അകലം പാലിച്ചും മുഖാവരണം ധരിച്ചുമാണ് നേതാക്കള്‍ സമരത്തിനെത്തിയത്. എന്നാല്‍, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ സമരം തുടരുമെന്ന് അറിയിച്ച നേതാക്കള്‍ സ്റ്റേഷനുള്ളിലും നിരാഹാരം തുടരുകയാണ്.

പാലത്തായിയില്‍ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അധ്യാപകന്‍ പത്മരാജനെതിരേ പരാതി നല്‍കിയിട്ട് ഒരു മാസം പിന്നിട്ടിട്ടും അറസ്റ്റ് വൈകുന്നതിനെതിരേ പ്രതിഷേധം വ്യാപിക്കുകയാണ്. അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ സമരം തുടരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി സന്ദര്‍ശിച്ചു.

Vinkmag ad

Read Previous

പീഡനത്തിനിരയാക്കപ്പെട്ട കുട്ടി അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ മൊഴി നല്‍കി, മജിസ്‌ട്രേറ്റിനു മുന്നില്‍ 164നല്‍കി, ഡോക്ടര്‍ക്കു മുന്നില്‍ മൊഴി നല്‍കി…. മൂന്നും ഒരേ മൊഴികള്‍… എന്നിട്ടും ബിജെപി നേതാവ് രക്ഷപ്പെട്ടു ! ശ്രീജ നെയ്യാറ്റിന്‍കരയുടെ കുറിപ്പ്

Read Next

ലോകത്തെ സാധാരണ നിലയിലാക്കാൻ കഴിയുന്നത് ഒന്നേയുള്ളൂ; ഈ വർഷം തന്നെ അത് സംഭവിക്കുമെന്ന് പ്രതീക്ഷ

Leave a Reply

Most Popular