ബിജെപി നേതാവായ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രെം ബ്രാഞ്ച് മലപ്പുറം എസ്പി കെവി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
നാലാം ക്ലാസുകാരിയെ അധ്യാപകന്‍ കുനിയില്‍ പദ്മരാജന്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതി കുടുംബം നല്‍കിയത് മാര്‍ച്ച് പതിനേഴിനാണ്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍ പ്രതിയെ രക്ഷിക്കാനനാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ശ്രമിച്ചത്. പോക്‌സോ കേസിലെ ഇരയായ കുട്ടിയെ മാനസികമായി പിഡിപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ യുടെ നേതൃത്വത്തില്‍ നീക്കം നടത്തിയത്.
അധ്യാപകന്‍ പീഡിപ്പിച്ചെന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴി നല്‍കിയതിന് ശെഷവും കേസന്വേഷിച്ച പാനൂര്‍ പൊലീസ് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് വന്‍ പ്രതിഷേധത്തിന് ഇടനല്‍കിയിരുന്നു.അധ്യാപകന്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് അറിയമായിരുന്നു എന്ന് സഹപാഠി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും വ്യാജ പരാതിയിലാണ് അറസ്റ്റെന്ന നിലപാടിലാണ് ചില പോലിസ് ഉദ്യോഗസ്ഥരും ബിജെപിഅനുകൂല സംഘടനകളും. ഈ സാഹചര്യത്തില്‍ കൂടിയാണ് ക്രൈബ്രാഞ്ച് അന്വേഷണം. കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന് സി ഐ ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുകയും പോകസോ കേസില്‍ വീണ്ടുമന്വേഷണം തുടരുന്നത് കേസ് അട്ടിമറിക്കാനാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.
പോക്‌സോകേസില്‍ ഇരയായ കുട്ടികളെ പോലീസ് യൂണിഫോമില്‍ ചോദ്യം ചെയ്യാന്‍ പോലും പാടില്ലെന്നിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിരന്തരമായി ചോദ്യം ചെയ്തത്. വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് കടക്കുമ്പോള്‍ ഇരയായ കുട്ടി വീണ്ടും മാനസിക പീഡനത്തിന് ഇരയാകുമെന്ന് ചൂണ്ടികാണിക്കപെടുന്നു. പോകസ് കേസില്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലിസിന് സാധിക്കുമെന്നിരിക്കെയാണ് ഈകേസില്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തയ്യാറായിരിക്കുന്നത്.
