ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിവിട്ടതിനെത്തുടർന്ന് പ്രതിസന്ധിയിലായ മധ്യപ്രദേശ് കോൺഗ്രസ് സർക്കാരിനെ പിടിച്ചു നിർത്തുന്നത് മുഖ്യമന്ത്രി കമൽനാഥിൻ്റെ നീക്കങ്ങളാണ്. സർക്കാർ വീഴും എന്ന് ഏവരും പറയുന്നതിനിടയിലും കമൽനാഥ് ഗവർണറെ കണ്ട് വിശ്വാസവോട്ടെടുപ്പിനുള്ള സന്നദ്ധത അറിയിച്ചു.
22 എംഎൽഎമാരാണ് കോൺഗ്രസ് പാളയത്തിൽ നിന്നും ചാടിപ്പോയിട്ടുള്ളത്. ഇതിൽ 19 പേരും ജ്യോതിരാദിത്യ സിന്ധ്യയുടെ കീഴിൽ കർണാടകത്തിലാണെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ ബിജെപി ഇവരെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് കോൺഗ്രസ് പറയുന്നത്.
നിലവിൽ എംഎൽഎമാരുടെ രാജി ഇതുവരെ സ്പീക്കർ അംഗീകരിച്ചിട്ടില്ല. ഇ മെയിൽ വഴിയാണ് രാജി സമർപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നേരിട്ടെത്തി രാജിക്കത്ത് നൽകണമെന്നാണ് സ്പീക്കറുടെ നിർദ്ദേശം. നേരിട്ട് ഹാജരാവാന്‍ എംഎല്‍എമാര്‍ തയ്യാറായില്ലെങ്കില്‍ രാജി അംഗീകരിക്കില്ല. ഇത് കമല്‍നാഥ് സര്‍ക്കാറിന് രക്ഷപ്പെടാനുള്ള സാധ്യത നല്‍കും.
വിമത എംഎൽഎമാർക്ക് വിശ്വാസവോട്ടെടുപ്പ് സമയത്ത് കോൺഗ്രസിന് വിപ്പ് നൽകാം. വിപ്പ് ലംഘിച്ചാൽ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കി വരുന്ന ഇലക്ഷനുകളിൽ നിന്നും ഇവരെ ബഹിഷ്ക്കരിക്കുകയും ചെയ്യാം. ഇത്തരത്തിൽ എടുത്തുവീശാൻ കനത്ത വാളാണ് കമൽനാഥ് സർക്കാരിൻ്റെ കയ്യിലുള്ളത്.
230 അംഗ നിയമസഭയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിന് 120 എം.എൽ.എമാരാണ് ഉള്ളത്. ബി.ജെ.പിക്ക് 107 അംഗങ്ങളുണ്ട്. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. വിമത എം.എൽ.എമാരുടെ രാജി സ്വീകരിക്കുകയാണെങ്കിൽ കേവല ഭൂരിപക്ഷത്തിന് 104 അംഗങ്ങൾ മതിയാകും. ബിജെപിക്ക് അധികാരം നേടാനാകും
എന്നാൽ തങ്ങളുടെ രാഷ്ട്രീയ ഭാവി നിലനിർത്തുന്നതിന് രാജിക്കത്ത് നേരിട്ട് കൈമാൻ എംഎൽഎമാർ എത്തുകയാണെങ്കിൽ അവരോട് നേരിട്ട് സംസാരിക്കാനാകുമെന്നും തെറ്റിധാരണകൾ മാറ്റി അവരെ കോൺഗ്രസ് പക്ഷത്തുതന്നെ ഉറപ്പിച്ച് നിർത്താനാകുമെന്നുമാണ് കമൽനാഥ് സർക്കാർ കരുതുന്നത്.
