ബിഗ് ബോസ് മലയാളം: ഷോ നിർത്തിവയ്ക്കാൻ തീരുമാനം; മത്സരാർത്ഥിയായ രജിത് കുമാറിൻ്റെ പുറത്താകൽ ചർച്ചയായിരുന്നു

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ടിവി ഷോയായ ബിഗ് ബോസ് മലയാളം അവസാനിപ്പിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് പരിപാടിയുടെ നടത്തിപ്പുകാരായ എൻഡമോൾ ഷൈൻ അറിയിപ്പ് പുറത്തുവന്നിട്ടുണ്ട്. നൂറ് ദിവസമുള്ള ഷോ എഴുപത് ദിവസം പിന്നിട്ട് കഴിഞ്ഞു.

മലയാളം ബിഗ് ബോസ് രണ്ട് കഴിഞ്ഞ ദിവസങ്ങളിലായി വലിയ ചർച്ചയായ പരിപാടിയായിരുന്നു. ഷോയിലെ ഒരു മത്സരാർത്ഥിയായ രജിത് കുമാറിൻ്റെ അപ്രതീക്ഷിത പുറത്താകലുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് ഉയർന്നത്.

നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

‘എൻഡെമോൾ ഷൈൻ ഇന്ത്യ ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നൽനൽകുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നു.

കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സർക്കാരിന്റെ ജാഗ്രത നിർദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. ഇതുവരെ കമ്പനിയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു.എല്ലാവരും സുരക്ഷിതമായിരിക്കുക. നിങ്ങള്‍ക്ക് വിനോദവുമായി വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു’- എന്നായിരുന്നു അറിയിപ്പിൽ പറഞ്ഞിരുന്നത്.

Vinkmag ad

Read Previous

ഈ വർഷം പ്രത്യേകതയുള്ളത്; ലക്ഷങ്ങൾ പങ്കെടുക്കുന്ന രാമനവമി ആഘോഷവുമായി അയോധ്യ; കൊവിഡ് 19 ഭീതി അവഗണിച്ച് സംഘപരിവാർ

Read Next

അമൃതാണെന്നു പറഞ്ഞ് ഹോം ഗാർഡിനെ പശുമൂത്രം കുടിപ്പിച്ചു; ബിജെപി നേതാവ് പോലീസ് പിടിയിൽ

Leave a Reply

Most Popular