ബാലഭാസ്കറിൻ്റെ മരണം നടന്ന സ്ഥലത്ത് സരിത്തിനെ കണ്ടെന്ന് വെളിപ്പെടുത്തൽ; സ്വർണ്ണക്കടത്ത് കേസിൽ പുതിയ വഴിത്തിരിവ്

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കവെ നിർണ്ണായകമായ വെളിപ്പെടുത്തലുമായി കലാഭവൻ സോബി. മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന് അപകടമുണ്ടായ സമയത്ത് സംഭവ സ്ഥലത്ത് സരിത്തിനെ കണ്ടെന്നാണ് സോബിയുടെ മൊഴി.

മാദ്ധ്യമങ്ങളിൽ വന്ന ചിത്രങ്ങളിൽ നിന്നാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും കലാഭവൻ സോബി കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് സംഘങ്ങൾക്ക് ബാലഭാസ്‌കറിന്റെ മരണത്തിൽ പങ്കുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

ബാലഭാസ്‌കറിന് അപകടം സംഭവിച്ച സമയത്ത് അവിടെയെത്തിയ തന്നോട് വണ്ടിയെടുത്ത് പോവാൻ ആക്രോശിച്ചുകൊണ്ടിരുന്ന ആൾക്കാർക്കൊപ്പം ഒന്നും മിണ്ടാതെ ഒരാൾ നിന്നിരുന്നു. അതുകൊണ്ട് തന്നെ അയാളുടെ മുഖം നന്നായി ഓർത്തിരുന്നെന്നും സോബി വെളിപ്പെടുത്തി.

Vinkmag ad

Read Previous

മൂന്നാം പ്രതി താനല്ല: ഫൈസൽ ഫരീദ് രംഗത്ത്; ചിത്രങ്ങൾ പ്രചരിക്കുന്നത് വ്യാജമായി

Read Next

നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു: റഷ്യയിൽ മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു

Leave a Reply

Most Popular