ബാബ്‌റി മസ്ജിദ് – രാമ ജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി ഇന്ത്യന്‍ മതേതരത്വത്തെ ദുര്‍ബലപ്പെടുത്തിയെന്നും ഇന്ത്യയില്‍ ഒരു ഹിന്ദു രാഷ്ട്ര രാഷ്ട്രസ്ഥാപനത്തിന് അടിത്തറ പാകിയെന്നും അസദുദ്ദീന്‍ ഒവൈസി എം പി. അയോദ്ധ്യ; മതേതരത്വം വിടപറയുന്നു എന്ന വിഷയത്തില്‍ ദക്ഷിണേഷ്യയിലെ ഫോറിന്‍ കറസ്‌പോണ്ടന്റ്‌സ് ക്ലബ് (എഫ്സിസി) സംഘിടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1949 ഡിസംബറില്‍ രാത്രിയില്‍ പള്ളിയിലെത്തി രഹസ്യമായി വിഗ്രഹം സ്ഥാപിച്ച് ബാബറിമസ്ജിദിനെ അപമാനിച്ചു. ഇത് സൂപ്രീം കോടതി ഇക്കാര്യങ്ങള്‍ കണ്ടെത്തിയെങ്കിലും ഈ പ്രതികളെ ഇതുവരെ ശിക്ഷിച്ചില്ല. 2019 ലെ വിധിയും ഇത് സുപ്രീം കോടതി അംഗീകരിച്ചു. 1996 ല്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ദേശിയ നാണക്കേടെന്നാണ് സുപ്രീം കോടതി ചൂണ്ടികാട്ടിയത്. എന്നാല്‍ 2019 നവംബറിലെ വിധി മതേതരത്വത്തെ ദുര്‍ബലമാക്കിയെന്നും ഹിന്ദുരാഷ്ട്രത്തിന് ശിലയിടാന്‍ അവസരം നല്‍കിയതായും താന്‍ വിശ്വസിക്കുന്നതായി ഒവൈസിപറഞ്ഞു.
ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി അയോദ്ധ്യയിലെ ക്ഷേത്ര ചടങ്ങില്‍ പങ്കെടുത്തതില്‍ ആര്‍ട്ടിക്കള്‍ 25 പ്രകാരം തെറ്റൊന്നുമില്ലെന്ന് വെബിനാറില്‍ പങ്കെടുത്ത സുബ്രഹ്മണ്യന്‍ സ്വാമി എം പി പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി ചെയ്തത് ഭരണഘടനാപരമായി തെറ്റായിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ മോദി അവിടെ പോകാന്‍ പാടിലായിരുന്നുവെന്നും ഒവൈസി ചൂണ്ടികാട്ടി.
