സംഘപരിവാർ ആസൂത്രിതമായി തകർത്ത ബാബരി മസ്ജിദ് പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ നീക്കം. കുവൈത്തിലെ പ്രമുഖ അഭിഭാഷകനും ഇൻ്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഡയറക്ടറുമായ മിജ്ബില്‍ അല്‍ ഷുറേക്കയാണ് ഇതിനായുള്ള ശ്രമം നടത്തുന്നത്.
ഇത് സംബന്ധിച്ച് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡിന് മിജ്ബില്‍ അല്‍ ഷുറേക്ക കത്തെഴുതി. ട്വിറ്ററിലൂടെ തൻ്റെ അഭിപ്രായവും കത്തും അദ്ദേഹം പരസ്യപ്പെടുത്തിയിട്ടുണ്ട്. വലിയ പിന്തുണയാണ് ഈ നീക്കത്തിന് ലഭിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച അദ്ദേഹത്തിന്റെ ട്വീറ്റ് വിസ്മൃതിയിലേക്ക് മറഞ്ഞ ബാബരി മസ്ജിദ് വിഷയം പശ്ചിമേഷ്യയിലാകെ വീണ്ടു പുനരുജ്ജീവിപ്പിക്കുകയാണ്. ആയിരങ്ങളാണ് അദ്ദേഹത്തിന്റെ ഇതുസംബന്ധിച്ചുള്ള ട്വീറ്റ്, റിട്വീറ്റ് ചെയ്യുകയും പിന്തുണ അര്‍പ്പിച്ച് മുന്നോട്ട് വരികയും ചെയ്തത്.
ഇന്ത്യയിലെ മുസ്‌ലിംകള്‍ തനിച്ചല്ല, മസ്ജിദുല്‍ അഖ്‌സയെ പോലെ ബാബരി മസ്ജിദും ഭൂമിയിലെ മുഴുവന്‍ മുസ്‌ലിംകളുടേതുമാണ്. നീതി ലഭിക്കുന്നതുവരെ സമുദായം നിശബ്ദരായിരിക്കില്ല, അനധികൃതമായി പൊളിച്ചുമാറ്റിയ സ്ഥലത്ത് ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക തന്നെ ചെയ്യും. താന്‍ നീതിക്കായി നിലകൊള്ളുന്നു എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
