ബാബരി പള്ളി തതര്‍ത്തതിന് ശിക്ഷ തൂക്കുകയറായാലും സ്വീകരിക്കുമെന്ന് ഉമാഭാരതി

ബാബരി മസ്ജിദ് തര്‍ത്തതിനെ ന്യാകരിച്ച് ബിജെപി നേതാവ് ഉമാഭാരതി. കേസിലെ പ്രതിയായ അവര്‍ കേസില്‍ മൊഴിരേഖപെടുത്താന്‍ വിളിച്ചതിനുശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘കോടതി എന്റെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചിരുന്നു. സത്യം എന്താണെന്ന് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. വിധി എന്തായാലും കുഴപ്പമില്ല. തൂക്കുമരത്തിലേക്കാണ് എന്നെ പറഞ്ഞയയ്ക്കുന്നതെങ്കില്‍ അത് അനുഗ്രഹമായി കരുതും’, ഉമാ ഭാരതി പറഞ്ഞു.

ഉമാ ഭാരതിയെക്കൂടാതെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ ഗൂഢാലോചനക്കേസിലെ പ്രതികളാണ്.

1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് ഹിന്ദുത്വവാദികള്‍ തകര്‍ത്തത്. വെള്ളിയാഴ്ച അദ്വാനിയുടേയും വ്യാഴാഴ്ച മുരളി മനോഹര്‍ ജോഷിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

അയോധ്യയിലെ ഭൂമിതര്‍ക്ക കേസില്‍ ഹിന്ദുത്വവാദികള്‍ക്ക് അനുകൂലമായി സുപ്രീംകോടതി വിധി വന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് 5 ന് അയോധ്യയില്‍ രാമക്ഷേത്രത്തിനായി ഭൂമി പൂജ നടക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ എല്ലാവരേയും ചടങ്ങില്‍ വിളിക്കണമെന്ന് ഹിന്ദുത്വസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Vinkmag ad

Read Previous

സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ മലയാളിയെ നാടുകടത്തി

Read Next

പാലത്തായി ഇരയെ അപമാനിച്ച് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

Leave a Reply

Most Popular