ബലിപെരുന്നാളിനോട് അനുബന്ധിച്ച് മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പരമാർശവുമായി ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രംഗത്ത്. ബലിപെരുന്നാളിനോട് അനുബന്ധിച്ച് മൃഗങ്ങൾക്ക് പകരം തങ്ങളുടെ മക്കളെ ബലിനൽകാനാണ് ഗാസിയബാദിലെ ലോനി എംഎൽഎയായ നന്ദ കിഷോർ ഗുജ്ജാർ പറഞ്ഞത്.
മാംസത്തിലൂടെ കൊറോൺ പടരുമെന്നും അതിനാൽ മൃഗങ്ങളെ ബലിനൽകാൻ അനുവദിക്കരുതെന്നും അദ്ദഹം പറഞ്ഞു. തൻ്റെ മണ്ഡലത്തിലെ ആൾക്കാരെ മദ്യം ഉപയോഗിക്കാൻ അനുവദിക്കാത്തതുപോലെ മാംസം കഴിക്കാനും അനുവദിക്കില്ലെന്നും എംഎൽഎ പറഞ്ഞു.
കോവിഡ് 19 നിയന്ത്രണങ്ങൾ നിലവിലിരിക്കുന്നതിനാൽ ക്ഷേത്രങ്ങളിലെയും പള്ളികളിലെയും പ്രാർത്ഥന നിരോധിച്ചതുപോലെ മൃഗബലിയും അനുവദിക്കരുതെന്നും നന്ദ കിഷോർ പറഞ്ഞു. എംഎൽഎയുടെ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്.

Tags: bjp|eid|mla|sacrifice|up