കോവിഡ് കാലത്ത് സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടികാട്ടുന്നതും പ്രതിഷേധിക്കുന്നതും സംസ്ഥാനത്തിന്റെ കോവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്ന് ഇടതുമുന്നണിയും അവരുടെ സൈബര്‍ സഖാക്കളും വാദിക്കുേേമ്പാള്‍ ബംഗാളില്‍ സിപിഎം നേതൃത്വം നല്‍കുന്ന മുന്നണി ലോക്ക്ഡൗണ്‍ പോലും ലംഘിച്ചാണ് സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങിയത്. ലോക്ക്ഡൗണില്‍ സാമൂഹിക അകലം പാലിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുള്‍പ്പെടയുള്ള പ്രതിപക്ഷ നേതാക്കള്‍ സമരം നടത്തിയത്.
ബംഗാള്‍മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നതൊന്നും നടപ്പാക്കുന്നില്ല, കോവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കുന്നു, കോവിഡ് പരിശോധനകള്‍ കാര്യക്ഷമമല്ലഎന്നിങ്ങെ സര്‍ക്കാരിനെ വിമര്‍ശിച്ചാണ് സിപിഎം പരസ്യ സമരത്തിനിറിങ്ങിയിത്. എന്നാല്‍ കേരളത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ നടത്തിയപ്പോള്‍ കോവിഡ് പ്രതിരോധകാലത്ത് അങ്ങിനെ പാടില്ലെന്നായിരുന്നു സര്‍ക്കാര്‍ അനുകൂലികളുടെ നിലപാട്. എന്നാല്‍ അതേ പാര്‍ട്ടി ബംഗാളില്‍ തെരുവിലിറങ്ങിയുള്ള പ്രതിഷേധങ്ങള്‍ക്കാണ് പ്രതിപക്ഷത്ത് നിന്ന് നേതൃത്വം നല്‍കുന്നത് എന്നതാണ് കൗതുകകരമായകാഴ്ച്ച
