ബംഗാളില്‍ വീശിയടിച്ച അംപന്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 72 ആയി. ഇതില്‍ 15പേരും കൊല്‍ക്കത്തയിലുളളവരാണ്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയേക്കാള്‍ കൂടുതലാണ് അംപന്‍ മൂലമുണ്ടായ നാശനഷ്ടമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ദുരിതബാധിത ജില്ലകള്‍ സന്ദര്‍ശിച്ച് ആ പ്രദേശങ്ങള്‍ ആദ്യം മുതല്‍ പുനര്‍നിര്‍മിക്കാന്‍ സഹായം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു.
ചുഴലിക്കാറ്റ് കനത്ത നാശനഷ്ട്ടമാണ് സൃഷ്ടിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് മന്ദിരം ഉള്‍പ്പെടെ കുലുങ്ങി. ഗതാഗതം പുനസ്ഥാപിച്ചാല്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും മമത പറഞ്ഞു. നിരവധി വീടുകല്‍ തകര്‍ന്നു. വൈദ്യുതി വിതരണം നിലച്ചു. ഇത്രയേറെ ആഘാതമുണ്ടാക്കിയ മറ്റൊരു ദുരന്തം തന്റെ ജീവിതത്തില്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന മമത പറഞ്ഞു.
കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടു. മരിച്ചുവരുടെ ബന്ധുക്കള്‍ക്ക് 2.5 ലക്ഷം നല്‍ക്കുമെന്നും മമത പ്രഖ്യാപിച്ചു. മരങ്ങള്‍ പൊട്ടിവീണും ഇലക്ട്രിക് ഷോക്കേറ്റുമാണ് ഭൂരിഭാഗം ആളുകളും മരിച്ചതെന്ന് മമത പറഞ്ഞു. ബംഗാളില്‍ മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് അംപുന്‍ വീശിയടിച്ചത്. ഒരുലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടം സംസ്ഥാനത്തുണ്ടാകുമെന്ന് ഇന്നലെ മമത ബാനര്‍ജി സൂചിപ്പിച്ചിരുന്നു. ഇതിലേറെ വരും പുതിയ സാഹചര്യമെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. ഉംപുന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിലാണ് സന്ദര്‍ശനം. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം ഹെലികോപ്റ്ററില്‍ ചുഴലിക്കാറ്റ് ബാധിത മേഖല വീക്ഷിച്ച് നാശനഷ്ടം വിലയിരുത്തും.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളില്‍ 72 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാളിനൊപ്പം ചുഴലിക്കാറ്റ് നാശംവിതച്ച ഒഡീഷയും പ്രധാനമന്ത്രി സന്ദര്‍ശിച്ചേക്കും.
