ഫേസ്ബുക്കിൻ്റെ ഇന്ത്യയിലെ നിലപാടുകൾക്ക് സംഘപരിവാർ ചായ്‌വ്. സംഘപരിവാർ ബന്ധമുള്ളവർ ഫേസ്ബുക്കിൻ്റെ ഉന്നത സ്ഥാനത്തിരിക്കുന്നതാണ് ഇതിന് കാരണമെന്ന് വാൾസ്ട്രീറ്റ് ജേർണൽ വെളിപ്പെടുത്തി.
ബിജെപി നേതാവിന്റെയും ഹിന്ദു രാഷ്ട്രവാദമുയര്‍ത്തുന്ന സംഘങ്ങളുടേയും വിദ്വേഷ പോസ്റ്റിന് വിലക്കേര്‍പ്പെടുത്തുന്നതിനെ ഇന്ത്യയിലെ ഒരു ഉന്നത ഫേസ്ബുക്ക് ഉദ്യോഗസ്ഥ എതിര്‍ത്തെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ അങ്കിത ദാസാണ് ഇത്തരത്തിൽ കമ്പനിയിൽ തീരുമാനമെടുക്കുന്നതെന്നും വാൾസ്ട്രീറ്റ് റിപ്പോർട്ടിൽ പറയുന്നു.
ബിജെപി നേതാക്കളുടെ നിയമവിരുദ്ധ പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിക്കുന്നത് ഇന്ത്യയിലെ ബിസിനസിനെ ബാധിക്കുമന്നാണ് സഹപ്രവർത്തകരോട് ഇവർ പറഞ്ഞതെന്ന് റിപ്പോർട്ട്.
തെലങ്കാന ബിജെപി എംഎൽഎ രാജാ സിംങ് നടത്തിയ നൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് പ്രേരണ നൽകുന്ന നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കുന്നതിന് തടസ്സമായത് അങ്കിത ദാസിൻ്റെ പക്ഷപാതപരമായ നിലപാടായിരുന്നെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
