ഫേസ്ബുക്ക് ബിജെപി ബാന്ധവം: ശക്തമായ വിമർശനവുമായി രാഹുൽ ഗാന്ധി

രാജ്യത്തെ ഇലക്ഷനം സ്വാധീനിക്കുന്ന രീതിയിൽ ഫേസ്ബുക്ക് ഇടപെട്ടു എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്.

ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള നാണംകെട്ട ആക്രമണമാണ് ഫേസ് ബുക്കും വാട്‌സ് ആപ്പും നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്റര്‍ വഴിയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

‘ഇന്ത്യയുടെ ജനാധിപത്യത്തിനും സാമൂഹിക ഐക്യത്തിനും നേരെയുള്ള ഫേസ്ബുക്കിന്റെയും വാട്‌സ് ആപ്പിന്റെയും നാണംകെട്ട ആക്രമണത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പൂര്‍ണ്ണമായും തുറന്നുകാട്ടിയിരിക്കുന്നു. ഒരു വിദേശ കമ്പനി പോയിട്ട് പുറത്തുനിന്നുള്ള ഒരാളെപ്പോലും നമ്മുടെ രാജ്യത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ അനുവദിക്കരുത്. സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷിക്കുകയും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കുകയും വേണം’ രാഹുല്‍ ആവശ്യപ്പെട്ടു.

അസം ബിജെപി നേതാവിന്റെ മുസ്ലീം വിരുദ്ധമായ വിദ്വേഷ പോസ്റ്റിനെതിരെ ഫേസ്ബുക്ക് നടപടി എടുത്തിരുന്നില്ലെന്നത് പുറത്തായിരിക്കുകയാണ്. വര്‍ഗ്ഗീയവിദ്വേഷ പോസ്റ്റെന്ന നിലയില്‍ വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്‌തെന്നാണ് ഫേസ്ബുക്കിന്റെ വാദം.

എന്നാല്‍ ഒരു വര്‍ഷത്തോളം ഈ പോസ്റ്റ് നീക്കം ചെയ്തിട്ടില്ലെന്ന് ടൈം മാഗസീന്‍ ചൂണ്ടിക്കാട്ടി. 2020 ഓഗസ്റ്റ് 21ന് ടൈം മാഗസിന്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ട ശേഷമാണ് ഈ പോസ്റ്റ് നീക്കം ചെയ്തത്.

കൂടാതെ 2014ൽ മോദി അധികാരത്തിൽ കയറുംമുമ്പ് അദ്ദേഹത്തിൻ്റെ വിജയത്തിനായി പ്രവർത്തിച്ചെന്ന നിലയിൽ ഫേസ്ബുക്ക് മേധാവി അംഖി ദാസ് ജീവനക്കാരുടെ ഗ്രൂപ്പിൽ എഴുതിയ പോസ്റ്റും പുറത്ത് വന്നിരിക്കുകയാണ്.

Vinkmag ad

Read Previous

വാമന ജയന്തി ആശംസകൾ പങ്കുവച്ച് ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ; പോസ്റ്റിൽ പൊങ്കാലയിട്ട് മലയാളികൾ

Read Next

ഏഴുമാസത്തെ തടവു ജീവിതത്തിന് ശേഷം ഡോ കഫീല്‍ഖാന്‍ മോചിതനായി

Leave a Reply

Most Popular