കൊറോണകാലത്ത് സംഘടിതമായി ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ അനുകൂലികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അഴിക്കുള്ളിലായിട്ടും പാഠംപഠിക്കുന്നില്ലെന്നാണ് പുതിയ വാര്‍ത്തകളും സൂചിപ്പിക്കുന്നത്. ആന്ദ്രപ്രദേശില്‍ നിന്നുള്ള ഒരു ബിജെപി പ്രവര്‍ത്തകനെ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ ഇസ്ലാം വിരുദ്ധ പോസ്റ്റിട്ടതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കിയ പോലിസിനെ ഏല്‍പ്പിച്ചത്. ജോലി നഷ്ടപ്പെടുക മാത്രമല്ല കടുത്ത ശിക്ഷകൂടി ഇയാള്‍ അനുഭവിക്കേണ്ടിവരും.
ഇതിന് പിന്നാലെ മറ്റൊരു സംഘി അനുകൂലിയുടെ കൂടെ കഴിഞ്ഞ ദിവസം യുഎയില്‍ പണി നഷ്ടപ്പെട്ടു. ദുബായിലെ മോറോ ഹബ് ഡാറ്റാ സൊല്യൂഷന്‍സിലെ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശി ബാലകൃഷ്ണ നക്കയെയാണ് കമ്പനി പിരിച്ചുവിട്ടത്. എന്‍ ആര്‍ സിയ്ക്കും സിഎഎയ്ക്കും പിന്തുണ പ്രഖ്യാപിച്ച് പ്രൊഫൈല്‍ പിക്ച്ചാറുമായാണ് ബാലകൃഷ്ണന്‍ തന്‍െ ബിജെപി അനുകൂല നിലപാട് പ്രഖ്യാപിച്ചിട്ടുള്ളത്.
കൊറോണ വൈറസിന്റെ രൂപത്തിലുള്ള ബോംബുകള്‍ ധരിച്ച ചാവേര്‍ അക്രമിയായുള്ള ചിത്രമാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.പോസ്റ്റ് വൈറലായതോടെ ബാല കൃഷ്ണ നക്കയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി നിരവധിപ്പേര്‍ കമ്പനിയുടെ ട്വിറ്റര്‍-ഫേസ്ബുക്ക് അക്കൌണ്ടുകളില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു ഇയാള്‍ക്കെതിരെ കമ്പനി നടപടി സ്വീകരിക്കാന്‍ തയ്യാറായത്.
‘മൊറോയില്‍, ഇസ്ലാം വിരുദ്ധമോ വിദ്വേഷമുണ്ടാക്കുന്നതെന്ന് കരുതപ്പെടുന്ന ഒന്നിനോടും ഞങ്ങള്‍ സഹിഷ്ണുത കാണിക്കില്ലെന്ന് കമ്പനിയുടെ ഔദ്യോഗിക ഫേയ്‌സ്ബുക്കില്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇയാളുള്‍പ്പെടെ നാലാമത്തെ ആളാണ് കോവിഡിന്റെ മറവില്‍ ഇസ്ലാമോഫോബിയ പരത്തിയതിന് നടപടിയ്ക്ക വിധേയനാകുന്നത്.
