ഇന്ത്യയിലെ ബിജെപിയ്ക്ക് വേണ്ടി ഫേയ്‌സ്ബുക്ക് നിലപാടുകളില്‍ വെള്ളം ചേര്‍ത്തുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഫേയ്‌സ്ബുക്കിന് ബിജെപി പരസ്യത്തിനായി നല്‍കിയത് പത്ത് കോടി രൂപ. വിദ്വേഷപ്രചരണം നടത്തുന്ന ബിജെപി നേതാക്കള്‍ക്ക് വേണ്ടി ഫേയ്‌സ്ബുക്കിന്‍െര നയങ്ങളില്‍ മാറ്റം വരുത്തിയത് ഏറെ വിവാദത്തിനിടയായിരുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെയാണ് ഫേസ്ബുക്കിന് ബി.ജെ.പിയും ബന്ധപ്പെട്ട മറ്റ് അക്കൗണ്ടുകള്‍ കൂടി പരസ്യയിനത്തില്‍ നല്‍കിയത് 10 കോടിയോളം രൂപ നല്‍കിയത്. ബി.ജെ.പി നേരിട്ട് നല്‍കിയത് നാലരക്കോടിയിലധികം രൂപയും മറ്റ് അനുബന്ധ അക്കൗണ്ടുകളില്‍ നിന്ന് നല്‍കിയത് ആറ് കോടിയോളം രൂപയാണ്.
ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ തുക നല്‍കിയ ആദ്യ പത്ത് പരസ്യദാതാക്കളുടെ പട്ടികയിലാണ് ബി.ജെ.പി. കാണ്‍ഗ്രസ് ഒരു കോടി എണ്‍പത്തിനാല് ലക്ഷം രൂപ ഫേസ്ബുക്കിന് പരസ്യയിനത്തില്‍ നല്‍കി. കമ്പനിക്ക് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത് ഇന്ത്യയില്‍ നടപടിയെടുത്താല്‍ ബിസിനസിനെ ബാധിക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യ പോളിസി മേധാവി നിര്‍ദേശം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്.
