പൗരത്വ നിയമത്തിനെതിരെ നാടകം കളിച്ചതിൻ്റെ പേരിൽ വിവാദത്തിലായ ബിദറിലെ ശഹീൻ സ്കൂളിലെ മാനേജർക്ക് മുന്‍കൂര്‍ ജാമ്യം. പ്രഥമ ദൃഷ്ടിയാല്‍ രാജ്യദ്രോഹക്കുറ്റം കണ്ടെത്താന്‍ സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
നാടകം നടത്തിയതിൻ്റെ പേരിൽ വലിയവിവാദമാണ് സ്കൂളിനെ ചുറ്റിപ്പറ്റി ഉയർന്നത്. രാജ്യദ്രോഹ കുറ്റംചുമത്തി ഒരു രക്ഷിതാവിനെയും പ്രധാന അദ്ധ്യാപകനെയും അറസ്റ്റ് ചെയ്തിരുന്നു. നാടകത്തില്‍ പ്രധാനമന്ത്രിക്കെതിരെ മോശമായ പരാമര്‍ശം നടത്തി എന്നതായിരുന്നു കുറ്റം.
സെഷന്‍സ് ജഡ്ജി മനഗോളി പ്രേമാവതിയാണ് മാനേജര്‍ അബ്ദുള്‍ ഖദീറിന് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിന്റെ പുറത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരാതിക്കാരന്‍ ആരോപിക്കുന്നത് പോലെ നാടകം രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്നതല്ലെന്ന് കോടതിക്ക് വ്യക്തമായതിനാലാണ് ജാമ്യം അനുവദിച്ചതെന്ന് ഖദീറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. നാടകത്തിനിടെ ഒരു പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശം നടത്തി എന്നതായിരുന്നു പരാതി.
