പൗരത്വ നിയമത്തിനെതിരെ ഐക്യരാഷ്ട്ര സഭ സുപ്രീം കോടതിയിൽ; കേസിൽ കക്ഷിചേരാൻ ഹർജി

പൗരത്വ ഭേദഗതി നിമയത്തിന് എതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ. നിയമത്തിനെതിരെ സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ യു.എൻ മനുഷ്യാവകാശ കമ്മീഷണർ കക്ഷിചേരുന്നതിനാണ് ഹർജി നൽകിയിരിക്കുന്നത്.

നരേന്ദ്രമോദി സർക്കാരിന് കനത്ത തിരിച്ചടിയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമങ്ങളുണ്ടാക്കുക എന്നത് ഇന്ത്യൻ പാർലമെന്റിന്റെ പരമാധികാരമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതിന് മറുപടി നൽകി.

സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശത്ത്​ നിന്നുള്ള സംഘടനക്ക്​ അതിൽ ഇടപെടാൻ അവകാശമില്ലെന്ന്​ വിദേശകാര്യമന്ത്രാലയം വ്യക്​തമാക്കി. സി.എ.എ പൂർണമായും ഭരണഘടനാപരമാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ്​ രവീഷ്​ കുമാർപറഞ്ഞു. യുഎൻ ഹർജിയെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Vinkmag ad

Read Previous

യദിയൂരപ്പ സർക്കാർ തമ്മിൽ തല്ലി ഇല്ലാതാകുന്നു; കൂറ്മാറി എത്തിയവരും പാർട്ടി നേതാക്കളും രണ്ടുവഴിക്ക്

Read Next

മധ്യപ്രദേശിലും റിസോർട്ട് രാഷ്ട്രീയം പയറ്റാൻ ബിജെപി; എട്ട് ഭരണക്ഷി എംഎൽഎമാരെ റിസോർട്ടിൽ എത്തിച്ചു

Leave a Reply

Most Popular