പ്രശാന്ത് ഭൂഷണെതിരായ സുപ്രീം കോടതി നടപടിക്കെതിരെ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. പ്രശാന്ത് ഭൂഷനെതിരെയുള്ള സുപ്രീകോടതി വിധിയെ എതിര്‍ത്ത് ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ.

രണ്ട് ട്വീറ്റുകൊണ്ട് ഇല്ലാതാകുന്നതല്ല ജുഡീഷ്യറിയുടെ പ്രതിഛായയെന്ന് ചൂണ്ടിക്കാട്ടിയ ബാര്‍ അസോസിയേഷന്‍, പ്രശാന്ത് ഭൂഷനെതിരെ സ്വമേധയാ കോടതി അലക്ഷ്യത്തിന് കേസെടുത്തത് പ്രാകൃത രീതിയാണെന്നും കുറ്റപ്പെടുത്തി. വിമര്‍ശനങ്ങളും ആക്ഷേപ ഹാസ്യങ്ങളുമാണ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നത്. വിമര്‍ശനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്നും ബാര്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

പ്രശാന്ത് ഭൂഷനെതിരെയുള്ള സുപ്രീകോടതി വിധിയെ എതിര്‍ത്ത് ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ. രണ്ട് ട്വീറ്റുകൊണ്ട് ഇല്ലാതാകുന്നതല്ല ജുഡീഷ്യറിയുടെ പ്രതിഛായയെന്ന് ചൂണ്ടിക്കാട്ടിയ ബാര്‍ അസോസിയേഷന്‍, പ്രശാന്ത് ഭൂഷനെതിരെ സ്വമേധയാ കോടതി അലക്ഷ്യത്തിന് കേസെടുത്തത് പ്രാകൃത രീതിയാണെന്നും കുറ്റപ്പെടുത്തി. വിമര്‍ശനങ്ങളും ആക്ഷേപ ഹാസ്യങ്ങളുമാണ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നത്. വിമര്‍ശനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്നും ബാര്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിലിരുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചും ഭൂഷണ്‍ അടുത്തിടെ നടത്തിയ രണ്ട് ട്വീറ്റുകളെത്തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തിരുന്നു. അതില്‍ ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം വിധിയും വന്നു. കേസില്‍ ഭൂഷണ് എന്തുശിക്ഷ നല്‍കണമെന്നത് കോടതി 20-ന് പരിഗണിക്കാനിരിക്കുകയാണ്.

ചീഫ് ജസ്റ്റിസിനെ മാത്രമാണ് അതില്‍ ഉന്നംവെച്ചതെങ്കില്‍ സുപ്രീംകോടതിയെയും മുന്‍ ചീഫ് ജസ്റ്റിസുമാരെയും ലക്ഷ്യമിട്ടായിരുന്നു ജൂണ്‍ 27-ലെ ട്വീറ്റ്. ‘അടിയന്തരാവസ്ഥയില്ലാതെതന്നെ കഴിഞ്ഞ ആറുവര്‍ഷം ഇന്ത്യയില്‍ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ തിരിഞ്ഞുനോക്കിയാല്‍ അതില്‍ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാലു ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും’ എന്നായിരുന്നു ഭൂഷന്റെ പ്രതികരണം.

ഈ ട്വീറ്റുകളെ തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി.ആര്‍. ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ കേസില്‍ വിധി പ്രസ്താവിച്ചത്. നീതിനിര്‍വഹണത്തിന് അവമതിപ്പുണ്ടാക്കുന്നതും സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും അന്തസ്സിനെയും അധികാരത്തെയും അപമാനിക്കുന്നതുമാണ് ഭൂഷന്റെ പ്രസ്താവനയെന്ന് പ്രശാന്ത് ഭൂഷണെതിരെ കേസെടുത്ത വേളയില്‍ സുപ്രീം കോടതി പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ കോടതിയെ അവഹേളിക്കുന്നതിനല്ല അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രശാന്ത് ഭൂഷണ്‍ നിലപാടെടുത്തിരുന്നത്

Vinkmag ad

Read Previous

കരിപ്പൂർ വിമാനാപകടം; അന്വേഷണം നടക്കുന്നതായി സിവിൽ ഏവിയേഷൻ മന്ത്രാലയം

Read Next

ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പ്രക്ഷോഭവുമയി അസമില്‍ ജനം തെരുവിലിറങ്ങി; സിഎഎ വിരുദ്ധ പ്രക്ഷോഭം വീണ്ടും ആളികത്തുന്നു

Leave a Reply

Most Popular