പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; കോടികള്‍ വെട്ടിച്ച് ഷെട്ടി ഇന്ത്യയിലേക്ക് മുങ്ങി

കോടികളുടെ സാമ്പത്തീക തിരിമറി നടത്തിയെന്നാരോപണമുയരുന്ന പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യുഎഇ സെന്ററല്‍ ബാങ്ക് ഉത്തരവിറക്കി.

ഇന്ത്യയിലേക്ക് മുങ്ങിയ എന്‍എംസി, യുഎഇ എക്‌സ്‌ചെയിഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായ ബിആര്‍ ഷെട്ടി എന്ന ബാവഗുത്തു രഘുറാം ഷെട്ടിയുടെ പേരിലുള്ളതും ബന്ധപ്പെട്ടതുമായ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാനാണ് നിര്‍ദ്ദേശം. ഈ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഷെട്ടിയുടെ കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളും മരവിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലണ്ടന്‍ സ്റ്റേക്ക് എക്‌സ്‌ചെയിഞ്ചിനെ വഞ്ചിച്ചതിനും ബിആര്‍ ഷെട്ടിക്കെതിരെ ലണ്ടനില്‍ നേരെത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷെട്ടിയുടെയും അതുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും യുഎഇ സെന്ററല്‍ ബാങ്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ എക്‌സ്‌ചെയ്ഞ്ച് സെന്ററിന് യുഎഇയില്‍ മാത്രം നൂറ് കണക്കിന് ശാഖകളുണ്ട്. സാമൂഹിക പ്രവര്‍ത്തകരെ ദുര്‍വിനിയോഗം ചെയ്തായിരുന്നു ഇദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ജനപ്രിയരാകാന്‍ ശ്രമിച്ചിരുന്നത്.

മറ്റു എക്‌സ്‌ചെയിഞ്ചുകളേക്കാള്‍ കൂടുതല്‍ നിരക്കും വാങ്ങിയായിരുന്നു ഇദ്ദേഹം പണ വിനിമയം നടത്തിയിരുന്നത്. ഇന്ത്യ ആസ്ഥാനമാക്കി പുതിയ ബാങ്ക് തുടങ്ങാനുള്ള ശ്രമവും ഷെട്ടി നടത്തിയിരുന്നു. 1942 ല്‍ കര്‍ണ്ണാടകയിലെ ഉടുപ്പിയില്‍ ജനിച്ച ഷെട്ടി 1973 ല്‍ അബുദബിയില്‍ മെഡിക്കല്‍ റെപ്രസെന്ററ്റീവ് ആയി ജോലി നോക്കിയാണ് ഗള്‍ഫ് ജീവിതം ആരംഭിക്കുന്നത്. 2015 ല്‍ ഫോബ്‌സ് മാഗസിനില്‍ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഷെട്ടിയും ഇടം കണ്ടെത്തിയിരുന്നു. 2009 ല്‍ ഷെട്ടിക്ക് പത്ശ്രീ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. അടുത്തിടെ പ്രമുഖ മലയാളിയുടെ മരണവുമായി ബന്ധപ്പെട്ടും ഷെട്ടിക്കെതിരെ ആരോപണമുയരുന്നു.

Vinkmag ad

Read Previous

ഉേദ്യാഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും ടൗവ്വല്‍വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചത് 75,000 രൂപ; ഖജനാവ് കാലിയെങ്കിലും ധൂര്‍ത്തിന് കുറവില്ല !

Read Next

ബിജെപി നേതാവിന്റെ പീഡന കേസില്‍ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ടോമിന്‍ തച്ചങ്കരി

Leave a Reply

Most Popular