പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാന്‍ പദ്ധതികളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; ഗള്‍ഫില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് കേന്ദ്രം

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രസര്‍ക്കാര്‍. ഗള്‍ഫിലെ ഇന്ത്യക്കാരെ അടിയന്തിരമായി തിരികെ എത്തിക്കാന്‍ പദ്ധതിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന. എന്നാല്‍ നാട്ടിലേക്ക് തിരിക്കാന്‍ താല്‍പ്പര്യമുള്ളവരുടെ പട്ടിക മസ്‌കത്ത് തയ്യാറാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഗള്‍ഫില്‍ ഇന്ത്യന്‍ പ്രവാസികള്‍ സുരക്ഷിതരാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം പറയുന്നു. ഗള്‍ഫില്‍ ദുരിതത്തില്‍ കഴിയുന്ന പ്രവാസികളെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് കേന്ദ്രത്തിന്റെ പ്രതികരണം.

വിമാന വിലക്ക് അവസാനിക്കാതെ ഗള്‍ഫില്‍ നിന്ന് പ്രവാസികളെ തിരികെ എത്തിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗള്‍ഫിലുള്ള പ്രവാസികള്‍ ലോക്ഡൗണ്‍ അവസാനിക്കുന്നത് വരെ അവിടെ തന്നെ തുടരണം.

1400 ഇന്ത്യക്കാര്‍ക്ക് ഗള്‍ഫില്‍ കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന് ലഭിച്ച കണക്ക്. അവര്‍ക്ക് ചികില്‍സയും ഐസൊലേഷന്‍ സൗകര്യവും ലഭ്യമാകുന്നുണ്ട്. കാര്യങ്ങള്‍ നിന്ത്രണവിധേയമാണ്. ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഇത് ഉറപ്പാക്കുന്നുണ്ടെന്നും വിദേശകാര്യസെക്രട്ടറി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Vinkmag ad

Read Previous

‘അതിജീവനത്തിന് ശേഷം ആഘോഷിക്കാം’ ലോക്‌ഡൌണ്‍ പോസ്റ്ററുമായ് മാസ്റ്റര്‍

Read Next

കേരളത്തിൽ മൂന്നാമത്തെ കോവിഡ് മരണം; മരിച്ചത് മാഹി ചെറുകല്ലായി സ്വദേശി മഹ്‌റൂഫ്

Leave a Reply

Most Popular