കോവിഡിന് പിന്നാലെ കേരളത്തില്‍ പ്രളയത്തിന് സാധ്യതയെന്ന പ്രവചനങ്ങള്‍ ശരിവച്ച് ശക്തമായ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചെന്നൈയിലെ വെതര്‍മാന്റെ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ന്യൂനമര്‍ദം രൂപം കൊള്ളുന്നത്. മെയ് ആദ്യവാരത്തോടെ ഇത് ചുഴലിക്കാറ്റായി മാറും ഇത് കേരളത്തിന്‍ വന്‍മഴയ്ക്കാണ് വഴിവയ്ക്കുക. കാലവര്‍ഷം എത്തുന്നതിന് മുമ്പേ പത്തനംതിട്ടയിലും കോട്ടയത്തും ഇപ്പോള്‍ തന്നെ 4556 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്. കക്കിആനത്തോട് ഡാമില്‍ 38 ശതമാനവും ഇടുക്കിയില്‍ ശേഷിയുടെ 62 ശതമാനവും വെള്ളം നിലവിലുണ്ട്.
ദക്ഷിണ കേരളത്തിലും തമിഴ്‌നാട്ടിലും ശ്രീലങ്കയിലും ഈ വര്‍ഷം പതിവിലും കൂടുതല്‍ കാലവര്‍ഷം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി കാലാവസ്ഥാ സംഘടനയായ സൗത്ത് ഏഷ്യന്‍ ക്ലൈമറ്റ് ഫോറം (സാസ്‌കോഫ്) രംഗത്തെത്തിയിരുന്നു. മണ്‍സൂണിന്റെ ജാതകം നിശ്ചയിക്കുന്ന ഇന്ത്യന്‍ ഓഷന്‍ ഡൈപ്പോള്‍, ലാ നിന എന്നീ ഘടകങ്ങള്‍ ഇക്കുറി അനുകൂലമാണെന്നും സാസ്‌കോഫ് വിലയിരുത്തി.
പസിഫിക് താപനില കുറയുന്ന (ലാ നിന) പ്രതിഭാസമാണ് ഇക്കുറി ദൃശ്യമാകുന്നത്. ഇത് ഇന്ത്യയില്‍ മഴ വര്‍ധിപ്പിക്കും. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിവിധ മേഖലകളിലെ താപനിലയിലുള്ള അന്തരം (ഇന്ത്യന്‍ ഓഷന്‍ ഡൈപോള്‍) ഇത്തവണ അത്ര പ്രകടമല്ല. ഇത് ഓഗസ്റ്റ്‌സെപ്റ്റംബര്‍ മഴ കുറയ്ക്കും.
പ്രളയസാധ്യതകളും തുടര്‍ന്നുണ്ടാകുന്ന ഡെങ്കിപനിവ്യാപനമുള്‍പ്പെടെ കേരളത്തെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധികളാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
