സിപിഎം നേതാക്കള്‍ പ്രതികളായ പ്രളയഫണ്ട് തട്ടിപ്പില്‍ മുഖ്യപ്രതിയായ വിഷ്ണുപ്രസാദിന് ഒന്നരക്കോടിയുടെ സ്വത്തുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇയാളുടെ സ്വത്ത് തിരിച്ച് പിടിക്കാന്‍ കലക്ടര്‍ ശുപാര്‍ശ ചെയ്തു. തട്ടിപ്പിനെക്കുറിച്ച് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ എസ് സുഹാസ് ജോയിന്റ് ലാന്‍ഡ് കമ്മിഷണര്‍ക്ക് ഇന്ന് കൈമാറും.
മുഖ്യപ്രതി വിഷ്ണുപ്രസാദ് നടത്തിയ തട്ടിപ്പില്‍ പാര്‍ട്ടിനേതാക്കള്‍ക്കൊപ്പം ഉദ്യോഗസ്ഥരും കൂട്ടുനിന്നു. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട തുക പാര്‍ട്ടിനേതാക്കളും കലക്ട്രേറ്റിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തില്‍ ജീവനക്കാരുടെ ഗുരുതര വീഴ്ചയാരോപിച്ചാണ് കലക്ടര്‍ എസ് .സുഹാസ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കിയിരിക്കുന്നത്.
മുഖ്യപ്രതിയായ പ്രളയദുരിതാശ്വാസ സെല്ലിലെ ജീവനക്കാരാന്‍ വിഷ്ണുപ്രസാദ് കോടികണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഇയാളുടെ കൈവശം ഒന്നരകോടി രൂപയുടെ സ്വത്തുണ്ടെന്നും അത് ഉടന്‍ കണ്ടുകെട്ടണം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രളയദുരിതാശ്വാസ തുക കൈമാറ്റവുമായി ബന്ധപ്പെട്ട് കലക്ട്രേറ്റിലെ പല രേഖകളും മുക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു.
ഇതില്‍ ഉദ്യോഗസഥര്‍ക്ക് ബന്ധമുണ്ടെന്ന് തന്നെയാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാവുന്നുത്. കലക്ട്രേറ്റിലെത്തിയ ലാന്‍ഡ് റവന്യൂ കമ്മിഷ്ണക്ക് റിപ്പോര്‍ട്ട് കൈമാറും. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത വിഷ്ണു പ്രസാദിനെ തെളിവെടുപ്പിനായി വീണ്ടും കലക്ട്രേറ്റില്‍ എത്തിച്ചു.
