പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ഇതിനു മുന്നോടിയായി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടച്ചിയിരുന്നു. രാജ്യവ്യാപകമായി ലോക്ഡൗണ്‍ നീട്ടേണ്ടിവരുമെന്ന സൂചനയാണ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നല്‍കിയത്.
ലോക്ക് ഡൗണ്‍ നീട്ടണമെന്ന് തമിഴ്‌നാട്, പശ്ചിമബംഗാള്‍, തെലങ്കാന, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ആവശ്യമുന്നയിച്ചു. ഗുജറാത്ത് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ നീട്ടികൊണ്ടുപോകുന്നതിനു എതിരായ സമീപനമാണ് സ്വീകരിച്ചത്.
ഇളവുകള്‍ ഘട്ടംഘട്ടമായി മാത്രമേ നല്‍കാനാവൂ എന്ന നിലപാടാണ് മോദി സ്വീകരിച്ചത്. സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്നും മോദി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം തുടരുന്നതിനിടെ ട്രയിന്‍ സര്‍വിസ് ആരംഭിച്ച നടപടിയെ വിഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ വിമര്‍ശിച്ചു. നിയന്ത്രണങ്ങളുടെയും ഇളവുകളുടെയും കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം വേണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.
പൊതുവായ സാഹചര്യം വിലയിരുത്തി ലോക്ക്ഡൗണ്‍ നീട്ടണമോ അതോ റെഡ്‌സോണില്‍ മാത്രമായി ലോക്ക്ഡൗണ്‍ തുടരുമോ എന്നതിലും ഇന്ന് തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും
