കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രധാമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ പല സ്ഥലങ്ങളിലും ദുരന്തമായതിന്റെ കൂടുതല്‍ ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളും പുറത്ത്. ഇന്നലെ രാത്രതന്നെ ജയ്പൂരില്‍ കെട്ടിടത്തിന് തീപിടിച്ച ദൃശ്യം മാധ്യമ പ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു.
നേരത്തെ കൈകൊട്ടാനുള്ള പ്രധാമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കൂട്ട പ്രകടനങ്ങള്‍ നടത്തിയ അതേ അവസ്ഥ തന്നെയാണ് ദീപം തെളിയിക്കലിലും സംഭവിച്ചതെന്നാണ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഏറ്റവുമൊടുവില്‍ ബിഹാറിലെ ദീപം തെളിയിക്കല്‍ പന്ത്രണ്ടോളം വീടുകള്‍ അഗ്നിക്കിരയാക്കി. മോത്തിഹാരി ഗ്രാമത്തിലെ പന്ത്രണ്ട് വീടുകള്‍ക്കാണ് തീപിടിച്ചത്. ഒരു വീടിന് തീപിടിച്ചത് സമീപത്തെ നിരവധി വീടുകളിലേയ്ക്ക് പടരുകയായിരുന്നു. എന്നാല്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്നലെ രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിക്കാനും മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് തെളിക്കാനും മോദി ആവശ്യപ്പെട്ടത് എന്നാല്‍ പലയിടത്തും കരിമരിന്നു പ്രയോഗവും തീ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തുകയായിരുന്നു.
