കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം പലയിടത്തും നടപ്പിലാക്കിയത് ലോക് ഡൗണ്‍ ലംഘിച്ച്. നേരത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൈകൊട്ടാനുള്ള അഭ്യര്‍ത്ഥന ബിജെപിക്കാര്‍ പലയിടത്തും നടപ്പാക്കിയത് പ്രകടനം നടത്തിയായിരുന്നു. അത്തരത്തില്‍ തന്നെയാണ് കഴിഞ്ഞ ദിവസത്തെ ദീപം തെളിയിക്കലും കൊറോണ ദീപാവലിയാക്കി മാറ്റിയത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ മട്ടുപാലില്‍ വിളയ്ക്ക് തെളിയിക്കാനായിരുന്നും പ്രധാനമന്ത്രി പറഞ്ഞത് എന്നാല്‍ തീ പന്തങ്ങളുമായി പ്രകടനവപും വെടിക്കെട്ടുമൊക്കെയാണ്. പലയിടത്തും അഗ്നിബാധയുണ്ടായായും റിപ്പോര്‍ട്ടുകളുണ്ട്.
മോദിയുടെ ആഹ്വാനത്തെ ഏറ്റെടുത്ത് പടക്കങ്ങളും മറ്റ് വസ്തുക്കളും പൊട്ടിക്കുകയും കത്തിക്കുകയും ചെയ്തതോടെ ബില്‍ഡിംഗിന് രാജസ്ഥാനില്‍ തീപ്പിടിച്ചു. തെലുങ്കാനയിലും പന്തവുമായി നേതാക്കളും അണികളുമെത്തി. തലങ്കാനയിലെ ബിജെപി എംഎല്‍എ രാജാ സിങ് മോദിയുടെ ആഹ്വാനം ഏറ്റെടുത്തത് അണികളേയും കൂട്ടി പന്തം കത്തിച്ച് നിരത്തിലിറങ്ങിയാണ്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. ചൈന വൈറസ് ഗോബാക്ക് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു അണികളെ ഒപ്പംകൂട്ടിയുള്ള രാജാ സിങിന്റെ പ്രതിഷേധം. തെലങ്കാനയിലെ ഗോഷ്മഹല്‍ മണ്ഡലത്തിലെ പ്രതിനിധിയാണ് ഇയാള്‍. ഇരുപതോളം പേരും എംഎല്‍എക്കൊപ്പം പ്രകടനത്തില്‍ അണിനിരന്നു. വീടുകള്‍ക്ക് മുന്നില്‍ പാത്രങ്ങളും കൊട്ടിയും കൈയടിച്ചും ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യണമെന്ന് നേരത്തെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോള്‍ യുപിയിലെ പിലിഭിത്തില്‍ ഘോഷയാത്ര നടത്തിയത് വിവാദമായിരുന്നു.
വീടുകളില്‍ നിന്ന് ദീപം തെളിയിക്കാന്‍ മാത്രമാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതെങ്കില്‍ പല ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ആളുകള്‍ പടക്കം പൊട്ടിക്കുന്നതിന്റെയും കൂട്ടം ചേര്‍ന്ന് ദീപം കൊളുത്തുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബോളിവുഡ് നടി സോം കപൂര്‍ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി തുടങ്ങിയവരെല്ലാം ഡല്‍ഹിയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പടക്കം പൊട്ടിക്കുന്നതിന്റെയും പന്തം കൊളുത്തി റാലിയായി പോകുന്നതിന്റെയും ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
മുംബൈ, കൊല്‍ക്കത്ത, ഗുഡ്ഗാവ്, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലെല്ലാം ആളുകള്‍ ഇത്തരത്തില്‍ കൂട്ടമായി പുറത്തിറങ്ങി പടക്കം പൊട്ടിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ആളുകള്‍ കൂട്ടമായി തെരുവിലിറങ്ങി ദീപം തെളിയിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ രീതിയില്‍ തന്നെ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നു.
രാജ്യത്തെ പ്രമുഖരും അപ്രമുഖരുമായ കോടിക്കണക്കിന് ജനങ്ങള്‍ വീട്ടിലെ വൈദ്യുത വിളക്കുകള്‍ അണച്ച് ചെറുദീപങ്ങള്‍ തെളിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹര്‍ഷര്‍ധന്‍, അമിത് ഷാ, രാജ്നാഥ് സിങ്, സ്മൃതി ഇറാനി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എല്ലാം തന്നെ ഐക്യ ദീപം തെളിയിക്കലില്‍ പങ്കാളികളായി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കുചേര്‍ന്നു. കൃത്യം 9 മണിക്ക് തന്നെ ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകള്‍ അണച്ചു. അങ്ങനെ കേരളവും രാഷ്ട്രീയം മറന്ന് പ്രധാനമന്ത്രിക്കൊപ്പം ചേര്‍ന്നു.
