പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ദീപം തെളിയിച്ചവര്‍ നടത്തിയ കരിമരുന്ന് പ്രയോഗം വന്‍ ദുരന്തത്തില്‍ കലാശിച്ചു. കൊവിഡ് 19 വ്യാപനത്തിനെതിരെ രാജ്യം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യാദാര്‍ഢ്യംപ്രഖ്യാപിച്ച് ജനങ്ങളെല്ലാവരും ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
രാജസ്ഥാനിലെ ജയ്പൂരിലാണ് ദീപം തെളിയിക്കന്‍ വന്‍ തീപിടുത്തമായി മാറിയത്.പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഏറ്റെടുത്ത് പടക്കങ്ങളും മറ്റ് വസ്തുക്കളും പൊട്ടിക്കുകയും കത്തിക്കുകയും ചെയ്തതോടെ ബില്‍ഡിംഗിന് തീപ്പിടിച്ചു.
അഗ്നിശമന സേന എത്തിയാണ് തീകെടുത്തിയെന്നും ആര്‍ക്കും അപകടം സംഭവിച്ചില്ലെന്നും വൈശാലി നഗര്‍ അധികൃതര്‍ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു. കെട്ടിടത്തിന് മുകളില്‍ വന്‍ തോതില്‍ കരിമരുന്ന് ഉപയോഗിച്ചതാണ് തീപിടുത്തതിന് കാരണമായത്.
Massive fire in a building in #Jaipur from bursting crackers for #9baje9mintues. Fire brigade have reached. Wish people are safe!#9बजे9मिनट Results into this…!!! pic.twitter.com/Ld3tr8yhT9
— Deshdeep Dhankhar (@Deshdeep_India) April 5, 2020
