പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പദ്ധതിയുണ്ടാക്കാതെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനുള്ള തിടുക്കത്തിലാണ് ധനമന്ത്രിയെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനുമായി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പദ്ധതിയുണ്ടാക്കാതെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനുള്ള തിടുക്കത്തിലാണ് ധനമന്ത്രിയെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.

മന്‍മോഹന്‍ സിങിന്റെയും ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുരാം രാജന്റെയും കാലഘട്ടമാണ് ബാങ്കിങ് മേഖലയുടെ ഏറ്റവും മോശം കാലമെന്നായിരുന്നു നിര്‍മലാ സീതാരാമന്റെ പരാമര്‍ശം.

പ്രതിസന്ധിക്ക് പരിഹാരം കാണാതെ അതിന്റെ ഉത്തരവാദിത്തം എതിരാളികളുടെ തലയില്‍ കെട്ടിവെക്കാനാണ് നിര്‍മല ശ്രമിക്കുന്നതെന്ന് മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇനിയും സര്‍ക്കാറിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് ഗുണകരമാവുന്ന നയങ്ങള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാറിന് മടിയുണ്ട്. തൊഴിലില്ലായ്മക്ക് ഒരു പരിഹാരവും കാണാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. വ്യവസായങ്ങള്‍ വളരാന്‍ അവസരം നല്‍കുകയാണ് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാജ്യത്ത് മൂന്നില്‍ ഒരാള്‍ തൊഴില്‍ രഹിതനാണെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. പി.എം.സി ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.

 

Vinkmag ad

Read Previous

മധ്യപ്രദേശിലും ലൗ ജിഹാദ് നിയമം; പത്ത് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും

Read Next

തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാം; അയോധ്യാ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി; മുസ്ലീം പള്ളി പണിയാന്‍ അഞ്ചേക്കര്‍

Leave a Reply

Most Popular