പ്രതിരോധിച്ചില്ലെങ്കിൽ 4 കോടി ജനങ്ങളുടെ ജീവൻ അപഹരിക്കുമെന്ന് പഠനം; സമ്പർക്ക വിലക്ക് വഴി മാത്രമേ രക്ഷനേടാനാകൂ

കൊവിഡ് 19 മഹാമാരി ലോകത്താകെ നാല് കോടി മനുഷ്യരുടെ ജീവൻ അപഹരിക്കാനാണ് സാധ്യതയെന്ന് പഠന റിപ്പോർട്ട്. കാര്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാതിരുന്നാൽ വന്നുചേരാവുന്ന അവസ്ഥയാണ് ഇതെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ പഠനത്തിലൂടെ പറയുന്നത്.

നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ കുറഞ്ഞത് 700 കോടി ജനങ്ങളെയെങ്കിലും വൈറസ് ബാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. വ്യക്തി അകലം പാലിച്ചില്ലെങ്കിൽ അനന്തരഫലം ഭീകരമാകുമെന്ന് പഠനം മുന്നറിയിപ്പ് തരുന്നു. സാമൂഹിക സമ്പർക്കം 40 ശതമാനം കുറയ്ക്കുക- പ്രായമായവർ അത് 60 കുറയ്ക്കണം- വഴി ഘോരമായ പ്രത്യാഘാതം പകുതിയായി തടയാനാകും.

രാജ്യങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുവഴി കുറഞ്ഞത് 3.80 കോടി പേരുടെ ജീവനെങ്കിലും രക്ഷപ്പെടുത്താനാകുമെന്നും പഠനത്തിലുണ്ട്. ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുണ്ട്. മാര്‍ച്ച് 25 മുതല്‍ 21 ദിവസത്തേക്കാണ് ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ ലോകത്ത് 27000ത്തിലേറെ പേരുടെ ജീവനെടുത്ത കോവിഡ് 19 രോഗം ആറ് ലക്ഷം പേരിലെങ്കിലും എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഫലപ്രദമായ മുന്‍കരുതലുകള്‍ എടുത്താല്‍ പോലും ഈ പഠനം അനുസരിച്ച് 2020ലെ കൊറോണ മരണസംഖ്യ 20 ലക്ഷമാണെന്നത് ആശങ്ക കൂട്ടുന്ന കണക്കാണ്. ചൈനയില്‍ നിന്നാണ് കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതെങ്കിലും നിലവില്‍ കൊറോണയുടെ പ്രധാന കേന്ദ്രമായി യൂറോപ് മാറിയെന്ന് ലോകാരോഗ്യ സംഘടന തന്നെ അറിയിച്ചിട്ടുണ്ട്.

Vinkmag ad

Read Previous

ബ്രിട്ടനില്‍ ആറ് ലക്ഷം പേര്‍ക്ക് വൈറസ് ബാധയെന്ന് മുന്നറിയിപ്പ്; എന്ത് ചെയ്യുമെന്നറിയാതെ ബ്രിട്ടന്‍; കാട്ടു തീ പോലെ കൊറോണ യുകെയെയും കീഴടക്കുന്നു

Read Next

അതിർത്തി അടച്ച് കർണാടക സർക്കാരിൻ്റെ ക്രൂരത; മംഗളൂരു സ്വദേശിയുടെ ജീവൻ പൊലിഞ്ഞു

Leave a Reply

Most Popular