പോലിസുകാര്‍ അതിരുവിടുന്നത് നാടിന് അവമതിപ്പുണ്ടാക്കും; പോലിസിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ അതിരുവിടുന്ന പോലിസുകാര്‍ നാടിനെ അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില സംഭവങ്ങള്‍ അത്തരത്തില്‍ ശ്രദ്ധയില്‍പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ജനപ്രതിനിധികളേയും പൊതുപ്രവര്‍ത്തകരേയും ബാങ്കുകളിലേയ്ക്കും ആശുപത്രിയിലേക്ക് ഇറങ്ങിവരേയും പോലിസുകാര്‍ മര്‍ദ്ദിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ പരാമര്‍ശം മുഖ്യമന്ത്രി നടത്തിയത്. പൊലീസ് ചിലയിടങ്ങളില്‍ അതിരുവിടുന്നു എന്ന ആക്ഷേപം ഉണ്ടായി. ഇത്തരം രീതി സ്വീകരിച്ചാല്‍ നല്ല പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അവമതിപ്പിനിടയാകും. അത്തരം നീക്കങ്ങള്‍ അതിനാല്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ദുരന്തങ്ങളില്‍ ഇടപെട്ട് സഹായിക്കാന്‍ സംസ്ഥാനത്താകെ വളണ്ടിയര്‍മാര്‍ വേണം.അതിന് പ്രത്യേക ഡയറക്ടറേറ്റ് വേണം. ഇത് നേരത്തെ തീരുമാനിച്ചതാണ്. ഈ പ്രവര്‍ത്തനം പൂര്‍ണ്ണമായി സജ്ജമാക്കാനും ആരംഭിക്കാനും 22 മുതല്‍ 40 വയസ് വരെയുള്ള ആളുകളെ സന്നദ്ധ സേനയായി കണക്കാക്കും. 2.36 ലക്ഷം പേര്‍ ഉള്‍പ്പെട്ട സന്നദ്ധ സേന ഈ ഘട്ടത്തില്‍ രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മാര്‍ച്ച് 31 ന് രജിസ്ട്രേഷന്‍ കാലാവധി അവസാനിക്കുന്ന ബിഎസ് 4 രജിസ്ട്രേഷന്‍ കാലാവധി തീയതി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. പുതിയ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനത്തന് എപ്രില്‍ 1 മുതല്‍ ഏര്‍പ്പെടുത്തിയ നികുതി വര്‍ധന തീയതിക്ക് മുമ്പ് താല്‍ക്കാലിക രജിസ്ട്രേഷന്‍ നേടിയ വാഹനങ്ങള്‍ക്ക് ബാധകമാകില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അവശ്യസാധനവുമായി വരുന്ന ചരക്ക് വാഹനങ്ങളെ പെര്‍മിറ്റ് എടുക്കുന്നതില്‍ നിന്നും ഒഴിവാക്കി. രാജ്യത്തിനുപുറത്തും മറ്റ് സംസ്ഥാനത്തുമുള്ള മലയാളികള്‍ ആശങ്ക അറിയിക്കുന്നു. ആരും ബന്ധുക്കളെ ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികളെ ഇറക്കിവിടുകയല്ല, അവര്‍ക്ക് ഉചിതമായ താമസ ഭക്ഷണ- വൈദ്യ സഹായമാണ് നാം ഒരുക്കേണ്ടത്. ഇക്കാര്യത്തില്‍ വേണ്ട പരിഹാരം അടിയന്തരമായി ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഭക്ഷണവും അവശ്യവസ്തുക്കളും കൊണ്ടുപോകുന്നതിന് തടസമുണ്ടാകരുത്. തുറന്ന് പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളില്‍ ബേക്കറികളും ഉള്‍പ്പെടും. മരുന്നുകളുടെ മൊത്തവ്യാപാരകടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സൗകര്യം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Vinkmag ad

Read Previous

ലോക്ക്ഡൗൺ: കർശന നടപടിയുമായി പോലീസ്; ഇന്ന് മാത്രം 2535 പേർ അറസ്റ്റിൽ

Read Next

വിദേശികളുടെ വിവരം മറച്ചുവച്ച അമൃതാനന്ദമയി മഠത്തെ തൊടാന്‍ കേരള പോലീസിന് മുട്ട് വിറയ്ക്കുന്നു; ആള്‍ ദൈവത്തിന് മുന്നില്‍ ദുരന്തനിവാരണ നിയമവും നോക്കുകുത്തി

Leave a Reply

Most Popular